»   » മോഹന്‍ലാലിന്റെ വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത വ്യാജം, പ്രചരിക്കുന്നത് ഊട്ടിയിലെ വീടിന്റെ ചിത്രം

മോഹന്‍ലാലിന്റെ വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത വ്യാജം, പ്രചരിക്കുന്നത് ഊട്ടിയിലെ വീടിന്റെ ചിത്രം

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ തേവരയിലെ വീട് വില്‍ക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍. 20 കോടി രൂപയ്ക്ക് വീട് വില്‍ക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങള്‍. എളമക്കരയില്‍ പുതിയ വീട് പണി കഴിപ്പിച്ച് താരം അവിടേക്ക് മാറുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തേവരയില്‍ കായല്‍ത്തീരത്തുള്ള വീട്ടില്‍ നിന്ന് എളമക്കരയിലെ വാടകവീട്ടിലേക്ക് താമസം മാറിയത് ആറു മാസം മുന്‍പേയാണ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഈ വീട്ടിലേക്ക് മാറിയത്. ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലേക്കുള്ള സൗകര്യാര്‍ത്ഥമാണ് വാടകവീട്ടിലേക്ക് താമസം മാറ്റിയത്.

പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

തേവരയിലെ വീട്ടില്‍ നിന്ന് എളമക്കരയിലെ ശ്രീഗണേശം എന്ന വാടക വീട്ടിലേക്ക് താമസം മാറിയത് ആറു മാസം മുന്‍പാണ്. ഇടപ്പള്ളി അമൃത ആശുപത്രിയിലേക്കുള്ള സൗകര്യാര്‍ത്ഥമാണ് ഇങ്ങോട്ടേക്ക് മാറിയതെന്നാണ് ലാലുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ഹള്‍ സൂചിപ്പിക്കുന്നത്.

മാക്‌സ് ലാബിന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്നു

എളമക്കരയിലേക്ക് മോഹന്‍ലാല്‍ താമസം മാറിയതിനു പിന്നാലെ ആശിര്‍വാദ് സിനിമാസിന്റെയും താരത്തിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബിന്റെയും ഓഫീസായി പ്രവര്‍ത്തിക്കുന്നത് തേവരയിലെ വീടാണ്.

പ്രചരിക്കുന്നത് ഊട്ടിയിലെ വീടിന്റെ ചിത്രങ്ങള്‍

തേവരയിലെ വീടു വില്‍പ്പനയ്ക്ക് എന്ന പേരില്‍ പ്രചരിക്കുന്നതിനോടൊപ്പമുള്ള ചിത്രങ്ങള്‍ ഊട്ടിയിലെ വീടിന്റെ ചിത്രങ്ങള്‍. ജവഹര്‍ നഗറിലെ പ്രണവം എന്ന വീടും ചെന്നൈയിലുള്ള വിസ്മയം എന്ന വീടും മുന്‍പ് മോഹന്‍ലാല്‍ വിറ്റിരുന്നു.

യാത്രാ ശേഖരങ്ങളെല്ലാം തേവരയില്‍

വിദേശ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ വാങ്ങിയ കൗതുക വസ്തുക്കളും പുരാവസ്തു ശേഖരവുമൊക്കെ തേവരയിലെ വീട്ടിലാണുള്ളത്. വീടിന്റെ കവാടം അടക്കമുള്ള പ്രധാന ഭാഗങ്ങളെല്ലാം തടിയില്‍ പണിതതാണ്.

English summary
Spreading fake news about Mohanlal's home.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam