»   » ലാല്‍ കഥയെഴുതുകയാണ്

ലാല്‍ കഥയെഴുതുകയാണ്

Posted By:
Subscribe to Filmibeat Malayalam

അഭിനയം മാത്രമല്ല വായനയും എഴുത്തുമൊക്കെ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാര്യങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍ ഇടയ്ക്കിടെ പറയാറുണ്ട്. മനസ്സില്‍ തോന്നുന്ന ചെറിയ ആശയങ്ങള്‍ തന്റെ ബ്ലോഗിലൂടെ ലാല്‍ പങ്കുവയ്ക്കാറുണ്ട്. മോശമല്ലാത്ത രീതിയില്‍ എഴുതാനും തനിയ്ക്കറിയാമെന്ന് ഇതിലൂടെ ലാല്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഒരു സിനിമയ്ക്ക് പറ്റിയ കഥയെഴുതുകയാണത്രേ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍.

Mohanlal,

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ലാല്‍ തന്റെ കഥ ഒരുക്കുന്നത്. രോഗികളും ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ പ്രധാന കഥാപാത്രമാവുന്ന ചിത്രത്തില്‍ ആത്മീതയും കടന്നുവരുന്നു.

അസുഖബാധിതയായ തന്റെ അമ്മയെ പരിചരിയ്ക്കാനായി ലാല്‍ ഏറെ നാള്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ആശുപത്രിവാസത്തിനിടയിലെ അനുഭവങ്ങളെ കുറിച്ച് ലാല്‍ തന്റെ ബ്ലോഗില്‍ കുറിയ്ക്കുകയും ചെയ്തിരുന്നു. 'ദൈവത്തിന്റെ കാവല്‍ഭടന്‍മാര്‍' എന്ന പേരിലുള്ള കുറിപ്പില്‍ മരുന്നിന്റെ മണം അനുഭവിച്ച് ആംബുലന്‍സുകളുടെ ശബ്ദം കേട്ട് അമ്മയ്‌ക്കൊപ്പം ചെലവഴിച്ച ദിവസങ്ങളെ കുറിച്ച് ലാല്‍ വിവരിച്ചിട്ടുണ്ട്.

മുന്‍പ് സ്വപ്‌നമാളിക എന്ന ചിത്രത്തിന് വേണ്ടി ലാല്‍ തിരക്കഥയൊരുക്കിയിരുന്നു. ബൈജു ദേവരാജിന്റെ സംവിധാനത്തില്‍ പൂര്‍ത്തീകരിച്ച സ്വപ്‌നമാളിക പക്ഷേ പലകാരണങ്ങളാല്‍ പുറത്തിറക്കാനായില്ല. എന്തായാലും ലാലേട്ടന്റെ തിരക്കഥയിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

English summary
Actor Mohanlal is for the second time writing a story for a movie.,
Please Wait while comments are loading...

Malayalam Photos

Go to : More Photos