മോഹന്‍ലാല്‍ ദൈവത്തിന് ഒരു കത്തെഴുതി
തിരക്കുകളില്‍ നിന്ന് വിട്ട്, മോഹന്‍ലാല്‍ കുറച്ചു നാള്‍ ആയുര്‍വേദ ചികിത്സയിലായിരുന്നല്ലോ. പാലക്കാട് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു ലാലിന്റെ ആയുര്‍വേദ ചികിത്സ. നഗരത്തിലെ തിരക്കുകളില്‍ നിന്ന് വിട്ട് മാറി ദൂരെ ഒരു കുന്നിന്‍പുറത്തുള്ള ആ ഏകാന്തവാസത്തില്‍ മോഹന്‍ലാല്‍ ശരിക്കും പ്രകൃതിയോട് എറെ അടുക്കുകയായിരുന്നു. അപ്പോഴാണ് കേരളത്തിന് അന്യമാകുന്ന ഗ്രാമപശ്ചാത്തലത്തെ കുറിച്ച് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത്.
മാറിവരുന്ന, മറക്കുന്ന കേരള സംസാകരത്തെ കുറിച്ചുള്ള വേദനകള്‍ നിറഞ്ഞൊരു കത്ത് അവിടെയിരുന്ന് മോഹന്‍ലാല്‍ ദൈവത്തിനെഴുതി. തന്റെ ബ്ലോഗ് പോസ്റ്റായിരുന്നു കത്തിന്റെ പോസ്റ്റ്മാന്‍. കുന്നിന്‍ മുകളിലിരുന്ന് ദൈവത്തിനൊരു കത്ത് എന്ന് പേരിട്ടിരിക്കുന്ന ബ്ലോഗ് പോസറ്റില്‍ ഈ നാടിന്റെ സര്‍വ്വ സൗഭാഗ്യങ്ങളെ കുറിച്ചും ലാല്‍ പരമാര്‍ശിക്കുന്നു.

ഗ്രാമത്തില്‍ ദൂരെ എവിടെ നിന്നോ കേള്‍ക്കുന്ന ഭക്തി ഗാനത്തെ കുറിച്ചും അഞ്ച് നേരവും കേള്‍ക്കുന്ന ബാങ്കുവിളിയെ കുറിച്ചും ഉത്സവകാലങ്ങളിലെ അനുഭവങ്ങളെ കുറിച്ചും മോഹന്‍ലാല്‍ വാചാലനാകുന്നു. മലയാളികളുടെ വേനല്‍ക്കാലത്തിന് വേണ്ടിമാത്രം ദൈവം സമ്മനിച്ച ചില സുഖങ്ങള്‍. ഉച്ചക്കാറ്റില്‍ വീശിയടിക്കുന്നല കണ്ണിമാങ്ങളുടെ മണം, അണ്ണാന്‍ തിന്നു പാതിയാക്കിയ ചക്കപ്പഴം, കിളികളുടെ പാട്ട് അങ്ങനെ അങ്ങനെ പൃകൃതി സൗന്ദര്യങ്ങള്‍ വര്‍ണിച്ച കത്ത് അവസാനിക്കുന്നത് നിരാശയോടെയാണ്.
കിളികളുടെ പാട്ടിന് പകരം വന്ന മൊബൈല്‍ റിങ്‌ടോണ്‍, ചക്കപഴുക്കും മാമ്പഴക്കൂട്ടാനുമില്ലാത്ത ഫാസ്റ്റ് ഫുഡ്, അമ്പലത്തിലെ പാട്ടും ബങ്കവിളിയുമുണ്ടെങ്കിലും ആസ്വദിക്കാന്‍ കഴിയാത്ത നഗരജീവിതം. ഇത്തരം നഷ്ടബോധങ്ങള്‍ തന്നെ വേട്ടയാടുന്നതായി ലാല്‍ ബ്ലോഗില്‍ എഴുതി. ഒടുലില്‍ ദൈവത്തിന് ഏറ്റവും എളുപ്പം മനസ്സിലാക്കാന്‍,
'പാരുഷ്യം പെരുകിപ്പോയി വാക്കിലും മനസ്സിലും
മാതുലാ പൊറുത്താലും തീര്‍ന്നു മാമ്പഴക്കാലം'- എന്ന കവിതയോടെ കേരളത്തിന്റെ പുതിയ തലമുറകള്‍ക്ക് നഷ്ടപ്പെട്ട ഒരുകാലത്തെ കുറിച്ച് മുഴുവന്‍ ലാല്‍ ദൈവത്തോട് പറഞ്ഞു.


Click it and Unblock the Notifications











