»   » ഹൈവോള്‍ട്ടേജ് ആക്ഷന്‍ സീക്വന്‍സിന് വേണ്ടി മോഹന്‍ലാല്‍ വിദേശത്തേക്ക്, സംഘട്ടനം മാഫിയ ശശി!

ഹൈവോള്‍ട്ടേജ് ആക്ഷന്‍ സീക്വന്‍സിന് വേണ്ടി മോഹന്‍ലാല്‍ വിദേശത്തേക്ക്, സംഘട്ടനം മാഫിയ ശശി!

By: Sanviya
Subscribe to Filmibeat Malayalam

മേജര്‍ രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം. ഇപ്പോഴിതാ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മോഹന്‍ലാലും സംഘവും ജോര്‍ജ്ജിയയിലേക്ക് പോകുന്നു. ചിത്രത്തിലെ ഹൈ വോള്‍ട്ടേജ് രംഗങ്ങള്‍ ചിത്രീകരിക്കാനാണ് ഈ യാത്ര.

ഡബിള്‍ റോളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കേണല്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായും. യുഎന്‍ ദൗത്യ സേനയിലുള്ള മേജര്‍ മഹാദേവന്റെ ജീവിതമാണ് ജോര്‍ജ്ജിയയില്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ ചില യുദ്ധ രംഗങ്ങള്‍ പെരുമ്പാവൂരില്‍ ചിത്രീകിരിക്കുന്നുണ്ട്. അതിന് വേണ്ടിയുള്ള സെറ്റ് ഇടാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

സംഘട്ടനം മാഫിയ ശശി

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് മാഫിയ ശശിയാണ്.

മോഹന്‍ലാല്‍-മേജര്‍ രവി

കീര്‍ത്തി ചക്ര, കാണ്ഡഹാര്‍,കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പഞ്ചാബ്, രാജസ്ഥാന്‍, ഉഗാണ്ട, കാശ്മീര്‍ എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

1971ലെ ഇന്ത്യാ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടില്‍ ഒരുക്കിയ ചിത്രം മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ മുന്‍ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നാണ് അറിയുന്നത്.

കഥാപാത്രങ്ങള്‍

തെലുങ്കില്‍ നിന്ന് അല്ലു സിരീഷ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, നിക്കി ഗല്‍റാണി, പത്മരാജ്, രതീഷ്, പ്രതീപ് ചന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

റെഡ് റോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

English summary
Mohanlala 1971 Beyond Borders georgia shoot starts.
Please Wait while comments are loading...

Malayalam Photos

Go to : More Photos