'ദൃശ്യം' ഒരു വിരുന്ന്

By Lakshmi

അങ്ങനെ വര്‍ഷാവസാനത്തോടെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വക ഒരു സൂപ്പര്‍ഹിറ്റ് ചിത്രം. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഹൈറേഞ്ചിലെ ജോര്‍ജ്ജുകുട്ടിയെന്ന കര്‍ഷകന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ചിത്രം ഒരേസമയം കുടുംബചിത്രവും സസ്‌പെന്‍സ് ത്രില്ലറും എന്റര്‍ടെയ്‌നറുമാണ്.

സംവിധാനത്തിന്റെ തന്റെ പാടവം ദൃശ്യത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ചിത്രത്തിന്റെ ആദ്യഷോട്ട് തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്നതാണ്. കുടുംബവുമായി ബന്ധപ്പെട്ട സെന്റ്‌മെന്റ്‌സുകള്‍ക്കൊപ്പം രണ്ടാം പകുതിയിലെ സസ്‌പെന്‍സും ചടുലമായ സീനുകളും കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണമായ ഒരു എന്റര്‍ടെയ്‌നറാകുന്നു.

Drishyam

ലാല്‍ പ്രേക്ഷകര്‍ എന്നും ഏറെ ഇഷ്ടപ്പെടുന്ന തന്റെ വിന്റേജ് ലുക്കിലേയ്ക്ക് തിരിച്ചുപോയിരിക്കുകയാണ് ചിത്രത്തിലൂടെ. എണ്‍പതുകളിലും തൊണ്ണൂറുകളിലും നമ്മള്‍ കണ്ട ലാലിന്റെ പുനരവതാരമാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. കുസൃതിയും നിഷ്‌കളങ്കതയും നിറഞ്ഞയാളായി ലാല്‍ മുന്നിലെത്തുമ്പോള്‍ പണ്ട് സൂപ്പര്‍താരം സമ്മാനിച്ച ഒട്ടേറെ മികച്ച ചിത്രങ്ങളിലെ ലുക്ക് നമ്മള്‍ ഓര്‍ത്തുപോകുമെന്നകാര്യത്തില്‍ സംശയമില്ല.

ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ മീനയും ലാലിനോട് മത്സരിച്ചുതന്നെയാണ് അഭിനയിച്ചിരിക്കുന്നത്. സ്ഥിരം കോമഡി കഥാപാത്രമായി അതുമിതും പറഞ്ഞുകൊണ്ടുനടക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും കലാഭവന്‍ ഷാജോണ്‍ എന്ന കലാകാരന് ഒരു മോചനമാണ് ദൃശ്യത്തിലൂടെ ലഭിച്ചിരിക്കുന്നത്. വളരെ കൃത്യമാണ് ജീത്തുവിന്റെ കാസ്റ്റിങ് എന്ന അഭിപ്രായം വരത്തക്കവണ്ണമാണ് ഓരോ താരങ്ങളുടെ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കിയിരിക്കുന്നത്. തിരക്കഥയും, സംവിധാനവും, ഛായാഗ്രഹണവും സംഗീതവും പശ്ചാത്തലസംഗീതവുമെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുകയാണ് ചിത്രത്തില്‍

പ്രേക്ഷകര്‍ക്കൊപ്പം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ദൃശ്യം കാണുകയും മികച്ച അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതാപ് പോത്തന്‍, അജു വര്‍ഗ്ഗീസ്, വിജയ് ബാബു തുടങ്ങിയ താരങ്ങളെല്ലാം ഫേസ്ബുക്കിലൂടെയാണ് ദൃശ്യത്തെക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X