ദൃശ്യത്തിന്റെ ആദ്യ ട്രെയിലര്‍ എത്തി
ഏറെക്കാലത്തിന് ശേഷം മുണ്ടുടുത്ത് കുടുംബവും പ്രാരാബ്ധങ്ങളുമായി കഴിയുന്ന സാധാരണക്കാരനായി മോഹന്‍ലാല്‍ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യമെന്ന ചിത്രത്തിലാണ് ഇടുക്കിക്കാരന്‍ കര്‍ഷകനായി ലാല്‍ എത്തുന്നത്. ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യുന്ന ദൃശ്യത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
ജോര്‍ജ്ജുകുട്ടിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള ജോര്‍ജ്ജുകുട്ടി കര്‍ഷകനാണ്. പ്ലസ് ടുക്കാരിയായ മകളുണ്ടെങ്കിലും ഹൃദയം കൊണ്ട് ഇപ്പോഴും ചെറുപ്പമാണ് ജോര്‍ജ്ജുകുട്ടി. കുടുംബത്തിന്റെ സന്തോഷത്തിനായി അത്യധ്വാനം ചെയ്യുന്ന ജോര്‍ജ്ജുകുട്ടി എന്തായാലും പ്രേക്ഷകര്‍ക്കായി ഒട്ടേറെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കുമെന്നുറപ്പാണ്.

ഏറെക്കാലത്തിന് ശേഷം നടി മീന അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ലാലിന്റെ ഭാര്യാവേഷമാണ് മീനയ്ക്ക്. ഭര്‍ത്താവിനേക്കാള്‍ നാല് ക്ലാസ് അധികംപഠിച്ചതിന്റെ തലക്കനവും കോംപ്ലക്‌സുമെല്ലാമുള്ള സാധാരണ സ്ത്രീയുടെ വേഷമാണ് മീനയുടേത്.
സംവിധായകന്‍ ജീത്തു ജോസഫിന്റെ ഇതുവരെയുള്ള കരിയര്‍ വളരെ സ്റ്റഡിയാണ്. പുതിയ പുതിയ ചിത്രങ്ങളിലെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വകകള്‍ ബുദ്ധിപൂര്‍വ്വം നല്‍കുന്ന സംവിധായകനാണ് ജിത്തു. അതുകൊണ്ടുതന്നെ ജിത്തുവിന്റെ പുതിയ ചിത്രവും പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷകളുണ്ടാക്കുന്നു.
സിദ്ദിഖ്, ആശ ശരത്ത്, കലാഭവന്‍ ഷാജോണ്‍, അന്‍സിബ, എസ്തര്‍ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
<center><iframe width="100%" height="315" src="//www.youtube.com/embed/eMASubc1y_k" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications