»   » നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി-മോഹന്‍ലാല്‍

നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി-മോഹന്‍ലാല്‍

By: Pratheeksha
Subscribe to Filmibeat Malayalam

ഒരു മാസത്തോളമായുളള സിനിമാ സമരം ഒത്തു തീര്‍പ്പായപ്പോള്‍ പ്രിയ താരങ്ങളുടെ ചിത്രങ്ങളോരോന്നായി തിയേറ്ററിലെത്താന്‍ തുടങ്ങുകയാണ്. രണ്ടു ദിവസം മുന്‍പാണ് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളിലെത്തിയത്.

തുടര്‍ന്നാണ് പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററകളിലെത്തിയത്. ചിത്രത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക്  ഫേസ്ബുക്കില്‍ നന്ദി പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍.

നന്ദി അറിയിച്ച് മോഹന്‍ലാല്‍

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചതിന് തന്റെ ഫേസ്ബുക്ക് പേജിലാണ് ലാല്‍ ആരാധകരോട് നന്ദി അറിയിച്ചത്.

നല്ല സിനിമകളോടുളള സ്‌നേഹം

നല്ല സിനിമകളോടുള്ള നിങ്ങളുടെ സ്‌നേഹമാണ് ഈ ചിത്രത്തിനു പിന്നിലെന്നും ലാല്‍ പറയുന്നു.

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി

നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി എന്നും ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു. മുന്തിരിവള്ളികളുടെ അണിയറ പ്രവര്‍ത്തകരുടെ പേരിലും താന്‍ നന്ദി പറയുന്നു.

സംവിധായകനും നിര്‍മ്മാതാവുമടക്കം

സംവിധായകന്‍ ജിബു ജേക്കബ്, നിര്‍മ്മാതാവ് സോഫിയ പോള്‍,തിരക്കഥാകൃത്ത് സിന്ധുരാജ് ഉള്‍പ്പെടെ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനങ്ങള്‍ നേരുന്നു എന്നാണ് ലാല്‍ എഫ്ബിയില്‍ കുറിച്ചത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
mohanlals facebook post on Munthirivallikal Thalirkkumbol
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam