»   » കൂതറയില്‍ ഇതുവരെ കാണാത്ത ലുക്കില്‍ ലാല്‍

കൂതറയില്‍ ഇതുവരെ കാണാത്ത ലുക്കില്‍ ലാല്‍

Posted By:
Subscribe to Filmibeat Malayalam

സെക്കന്റ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ അടുത്ത ചിത്രമാണ് കൂതറ. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂതറയില്‍ മോഹന്‍ലാലുമുണ്ടെന്നുള്ള വാര്‍ത്ത വന്നിട്ട് അധികം നാളുകളായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ആദ്യ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. കൂതറിയിലെ ആദ്യ ലുക്ക് ആരാധകര്‍ക്കായി ലാല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മനോഹരമായ ഒരു പെയിന്റിങ്ങിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പോസ്റ്റര്‍. കാറ്റുംകോളുംകൊണ്ടുനില്‍ക്കുന്ന കടലില്‍ ഒരു ബോട്ടില്‍ റാന്തല്‍ വിളക്കുമായി നിഗൂഡമായ ഭാവത്തില്‍ നില്‍ക്കുന്ന ലാലാണ് പോസ്റ്ററിലുള്ളത്.

Koothara

ഫേസ്ബുക്കില്‍ ലാല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിയ്ക്കുന്നത്. ഇതുവരെ 32,900 പേരാണ് ഈ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. ആറായിരത്തോളം പേര്‍ ഇത് പങ്കുവെച്ചിട്ടുമുണ്ട്.

വളരെ ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്. വിനി വിശ്വലാല്‍ ആണ് കൂതറയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 2014ല്‍ മോഹന്‍ലാലിന്റെ പ്രധാന ചിത്രങ്ങളില്‍ ഒന്നായിരിക്കും കൂതറ.

ചിത്രത്തില്‍ ഭരത്, മനു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എന്തായാലും ആദ്യ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നീ രണ്ട് മികച്ച യുവതാരങ്ങളെ മലയാളത്തിന് സമ്മാനിച്ച ശ്രീനാഥ് കൂതറയില്‍ എന്തായിരിക്കും കരുതിവച്ചിട്ടുണ്ടാവുകയെന്ന് കാത്തിരുന്ന് കാണാം.

English summary
Sreenath Rajendran directed movie back in news as the first look of the movie has been revealed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam