പെരുച്ചാഴിയില്‍ മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക്

By Lakshmi

ഏറെ നാള്‍ മുമ്പ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച പെരുച്ചാഴിയെന്ന ചിത്രം 2014ല്‍ യാഥാര്‍ത്ഥ്യമാവുകയാണ്. 2014ല്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ലാലിന്റെ ചിത്രങ്ങളില്‍ ഒന്നാണ് പെരുച്ചാഴി.

ഒട്ടേറെ പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാലിന് തീര്‍ത്തും വ്യത്യസ്തവും രസകരവുമായ ലുക്കാണ് ചിത്രത്തില്‍. ഒപ്പം മുകേഷുമുണ്ട്.


പെരുച്ചാഴിയില്‍ സ്റ്റൈലന്‍ മോഹന്‍ലാല്‍

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

മോഹന്‍ലാലിനെ ഇതുവരെ കാണാത്ത ലുക്ക് എന്നു തന്നെ പെരുച്ചാഴി ലുക്കിനെ വിശേഷിപ്പിക്കാം.

അടിമുടി മാറ്റം

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

മുണ്ടും ഷര്‍ട്ടും വെളുത്ത ഹാഫ്ഷൂവുമിട്ട് നില്‍ക്കുന്ന ലാലേട്ടന്റെ താടി-മുടി സ്റ്റൈലും കിടിലന്‍ തന്നെ. പറ്റേ വെട്ടിയ മുടിയിലും പുത്തന്‍ താടിയിലും ലാല്‍ സ്മാര്‍ട് ആയിരിക്കുന്നുവെന്ന് പറയാതെ വയ്യ.

മുകേഷിനും ഫ്രഷ് ലുക്ക്

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും


ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തന്നെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുകേഷാണ്. മുകേഷിനും ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കാണ്. മുകേഷിന്റെ ലുക്കിന്റെ എടുത്തു പറയേണ്ടുന്ന പ്രത്യേകത സാള്‍ട്ട് ആന്‍ഫ് പെപ്പര്‍ ഹെയല്‍ സ്റ്റൈലാണ്.

നിരാശപ്പെടുത്തിയ ആദ്യ പോസ്റ്റര്‍

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും


നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ട പെരുച്ചാഴി പോസ്റ്റര്‍ ആരാധകര്‍ക്ക് അല്‍പം നിരാശയുണ്ടാക്കിയിരുന്നു. ലാല്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന തരത്തിലായിരുന്നു ആ പോസ്റ്റര്‍.

പുത്തന്‍ പോസ്റ്ററുകള്‍ക്ക് കൂറ്റന്‍ ലൈക്കുകള്‍

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

പെരുച്ചാഴിയുടെ മൂന്ന് പുത്തന്‍ പോസ്റ്ററുകളാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ചിത്രങ്ങള്‍ക്കും കൂറ്റന്‍ ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തത് ലാല്‍

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

എറണാകുളത്തെ ഡ്രീംസ് ഹോട്ടലില്‍ ഏപ്രില്‍ 7ന് വൈകീട്ട് നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെയാണ് പെരുച്ചാഴിയുടെ പുതിയ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തത്.

അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാളചിത്രം

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

തമിഴകത്ത് രണ്ട് ചിത്രങ്ങള്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അച്ചമുണ്ട് അച്ചമുണ്ട്, കല്യാണ് സമയല്‍സാദം എന്നിവയാണ് അരുണിന്റെ തമിഴ് ചിത്രങ്ങള്‍. പെരുച്ചാഴി അരുണിന്റെ ആദ്യ മലയാളചിത്രമാണ്. ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് അരുണ്‍ വൈദ്യനാഥന്‍

പൂര്‍ണമായും അമേരിക്കയില്‍

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന പടമാണ് പെരുച്ചാഴി. ഇതൊരു ആക്ഷേപഹാസ്യ ചിത്രമാണെന്നാണ് അരുണ്‍ പറയുന്നത്. ഇതുവരെ കാണാത്ത കേള്‍ക്കാത്ത ഒരു കഥയാണ് പെരുച്ചാഴി പറയുന്നതെന്ന് മോഹന്‍ലാലും ഉറപ്പ് പറയുന്നു. അജയന്‍ വേണുഗോപാലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

താരനിര

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പൂജ കുമാര്‍ നായികയാവുന്നു. വിജയ് ബാബു, രാഗിണി നദ്വാനി, സാന്ദ്ര തോമസ്, അജു വര്‍ഗ്ഗീസ് എന്നിവരെല്ലാം പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

നിര്‍മ്മാണം

പെരുച്ചാഴി പുത്തന്‍ ലുക്കില്‍ ലാലും മുകേഷും

ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മ്മിക്കുന്നത്. 15കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X