»   » ഈ യാത്രയില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന മമ്മൂക്കയ്ക്ക് പ്രത്യേകം നന്ദി; വികാരഭരിതനായി മോഹന്‍ലാല്‍

ഈ യാത്രയില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന മമ്മൂക്കയ്ക്ക് പ്രത്യേകം നന്ദി; വികാരഭരിതനായി മോഹന്‍ലാല്‍

By: Rohini
Subscribe to Filmibeat Malayalam

മൂന്നര പതിറ്റാണ്ട് പിന്നിട്ട് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന് ആദരവായി കഴിഞ്ഞ ദിവസം കോഴിക്കോട് 'മോഹനം 2016' എന്ന് പരിപാടി സംഘടിപ്പിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മോഹന്‍ലാലിന് ഉപഹാരം സമ്മാനിച്ചത്.

മോഹന്‍ലാലിന്റെ കഴിവിനൊത്ത സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന് സംവിധായകന്‍

ആ മനോഹര സായന്തനത്തിനും തനിക്ക് നല്‍കിയ ഉപഹാരത്തിനും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. പ്രത്യേക നന്ദി പ്രിയ സഹോദരന്‍ മമ്മൂക്കയ്ക്കാണെന്ന് ലാല്‍ എടുത്തു പറയുന്നു. പോസ്റ്റും ചിത്രവും കാണാം

പ്രണാമം... നന്ദി എല്ലാവര്‍ക്കും

പ്രണാമം .. സമ്മാനമായി ലഭിച്ച ഈ വൈകുന്നേരത്തിന് പകരമായി ഈ ഒരൊറ്റവാക്ക് മാത്രമേ എന്റെ ഹൃദയത്തില്‍ നിന്ന് വരുന്നുള്ളൂ. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഈ യാത്രയില്‍ എന്നെ സഹായിച്ച ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ ഓരോരുത്തരോടും നന്ദി പറയാതെ ആ യാത്ര പൂര്‍ണമാവില്ല.

പ്രത്യേകം നന്ദി പ്രിയ സഹോദരന്‍ മമ്മൂക്കയ്ക്ക്

ഈ യാത്രയില്‍ എപ്പോഴും എന്റെയൊപ്പമുണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്. ഇന്നലത്തെ പരിപാടിയില്‍ എനിക്ക് മൊമന്റോ കൈയില്‍വച്ച് തന്നതും അദ്ദേഹം തന്നെ.. എന്റെ പ്രിയസഹോദരന്‍ മമ്മൂക്ക - എന്നാണ് ലാലിന്റെ പോസ്റ്റ്

ആ വാക്കുകള്‍ ഇങ്ങനെയാണ്

ഇതാണ് മോഹന്‍ലാല്‍ വികാരഭരിതനായി ഫേസ്ബുക്കില്‍ കുറിച്ച് വാക്കുകള്‍

മോഹന്‍ലാലിനോടുള്ള ആദരവ് മോഹനം 2016

കോഴിക്കോട് വച്ചാണ് മോഹന്‍ലാലിന്റെ അഭിനയ ജീവിതം 36 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷം നടന്നത്. രഞ്ജിത്ത്, പ്രിയദര്‍ശന്‍, കമല്‍, രണ്‍ജി പണിക്കര്‍, ബിജു മേനോന്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ജോയ് മാത്യു, കെ മധു, ലാല്‍, ഷാജി കൈലാസ്, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമയിലെ പ്രമുഖരെല്ലാം പങ്കെടുത്തു.

English summary
Mohanlals gratitude for Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam