കന്നഡച്ചിത്രത്തില്‍ മോഹന്‍ലാലും ഭാവനയും

By Lakshmi

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കന്നഡചിത്രത്തില്‍ അഭിനയിക്കുന്നു. സംവിധായകന്‍ ഗിരി രാജ് ഒരുക്കുന്ന മൈത്രിയെന്ന ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു ഡിആര്‍ഡിഒ എന്‍ജിനീയറുടെ വേഷമാണ് മോഹന്‍ലാലിന്.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ അനുഭവിയ്ക്കുന്ന സാമുഹിക പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ചിത്രമാണിത്. ഗിരി രാജന്റെ ആദ്യ ചിത്രമായ ജാട്ടയും ഇത്തരത്തിലൊരു സാമൂഹികപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരുന്നു.

mohanlal-bhavana

ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചലച്ചിത്രതാരമായിത്തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്. മോഹന്‍ലാലിനെപ്പോലെതന്നെ മറ്റ് ഭാഷസിനിമകളില്‍ നിന്നുള്ള താരങ്ങളും മൈത്രിയില്‍ അഭിനയിക്കുന്നുണ്ട്.

ആഗോളതലത്തില്‍പ്രധാന്യമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തുന്നത്. ചിത്രം വിവിധ ഭാഷകളിലായി ഒരുക്കുന്നുണ്ട്- സംവിധായകന്‍ പറയുന്നു. അതുല്‍ കുല്‍ക്കര്‍ണി, രവി കലേ, ഭാവന എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മോഹന്‍ലാല്‍ മൈത്രിയുടെ ഭാഗമാകുന്നുവെന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും കന്നഡക്കാര്‍ക്കും മോഹന്‍ലാലിനെ ഏറെ ഇഷ്ടമാണെന്നും ഗിരി രാജ് പറയുന്നു. അദ്ദേഹത്തെ നല്ല നടന്‍ എന്ന് മാത്രം പറയാന്‍ കഴിയില്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. ഇത്രയേറെ ഉയര്‍ച്ചയിലെത്തിയിട്ടും ഓരോ റോളും മനോഹരമാക്കാന്‍ അദ്ദേഹം കാണിയ്ക്കുന്ന ആത്മാര്‍ത്ഥത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്- ഗിരി രാജ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X