തിരഞ്ഞെടുപ്പിനെക്കുറിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

By Lakshmi

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായ നിലപാടുമായി സൂപ്പര്‍താരം മോഹന്‍ലാലിന്റെ ബ്ലോഗ്. തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പും ആംആദ്മി പാര്‍ട്ടിയും ലാല്‍ വിഷയമാക്കിയിരിക്കുന്നത്. കേരളത്തിലെ മതിലായ മതിലുകളിലെല്ലാമുള്ള ചുവരെഴുത്തുകളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ലാലിന്റെ പോസ്റ്റ് തുടങ്ങുന്നത്.

ആല്‍പം ആക്ഷേപഹാസ്യം കലര്‍ത്തിയാണ് ലാല്‍ രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പടുക്കുമ്പോഴുള്ള രീതികളെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഇന്ത്യയെന്ന മഹാരാജ്യത്തിന് ഓരോ തിരഞ്ഞെടുപ്പും ഒരു ഉത്സവമാണ്. ഓരോ മനുഷ്യനും തനിയ്ക്കും ഈ നാട്ടില്‍ ഒരു നിലയും വിലയുമുണ്ട് എന്ന് തോന്നുന്ന സമയം. എത്ര വലിയ കൊമ്പത്തിരിക്കുന്ന നേതാവും മണ്ണിലേയ്ക്കിറങ്ങിവന്ന് ഏറ്റവും ദുര്‍ബലനും നിസ്സാരനുമെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ മുന്നില്‍ കുനിഞ്ഞ് ഭിക്ഷാഭാവത്തില്‍ നില്‍ക്കുന്ന ദിവസങ്ങള്‍-എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പുകാലത്തെ നേതാക്കളുടെ രീതികളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ലാല്‍ എഴുതിയിരിക്കുന്നത്.

Mohanlal's BLog

ആം ആദ്മി പാര്‍ട്ടി രാജ്യത്ത് പുതിയ രാഷ്ട്രീയ ബോധം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ലാല്‍ പറയുന്നത്. ഈ ബോധം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുവതലമുറയുടെ വോട്ട് നിര്‍ണയിക്കുമെന്നും ലാല്‍ പറയുന്നു. ആം ആദ്മി ഇപ്പോള്‍ എവിടെനില്‍ക്കുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ടവിഷയമാണെങ്കിലും ആ മൂവ്‌മെന്റ് രാജ്യമെങ്ങുമുള്ള യുവജനതയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് ലാല്‍ വിലയിരുത്തുന്നു. യുവാക്കളുടെ വോട്ടും നിഷേധവോട്ടുമായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളെന്നും ലാല്‍ പറയുന്നു.

മകളെ വിവാഹം ചെയ്തുകൊടുക്കുന്ന അച്ഛന്‍ മരുമകന്റെ പ്രാപ്തിയെപ്പറ്റി അന്വേഷിക്കുന്നതിലധികം അവകാശത്തോടെ ഒരു വോട്ടര്‍ക്ക് സ്ഥാനാര്‍ത്ഥിയോട് ചോദിയ്ക്കാം- ഇന്ത്യയെ നിങ്ങള്‍ എങ്ങനെയാണ് വികസിപ്പിക്കാന്‍ പോകുന്നത്? എന്റെ ജീവിതത്തെ നിങ്ങള്‍ എങ്ങനെയാണ് മെച്ചപ്പെട്ടതാക്കാന്‍ പോകുന്നത്? അത് ചോദിയ്ക്കുമ്പോള്‍ നമ്മുടെ ജനാധിപത്യം കൂറേക്കൂടി ശക്തിയുള്ളതും ഭംഗിയുള്ളതുമാകും- എന്നു പറഞ്ഞുകൊണ്ടാണ് ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X