»   » മോഹന്‍ലാലിന്റെ അമ്മയുടെ നില ഗുരുതരം

മോഹന്‍ലാലിന്റെ അമ്മയുടെ നില ഗുരുതരം

Posted By:
Subscribe to Filmibeat Malayalam
Mohanlal's mother hospitalis​ed
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി(76) ഗുരുതരനിലയില്‍. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ശാന്തകുമാരിയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐ സി യുവിലേക്ക് മാറ്റിയ ശാന്തകുമാരി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീഷണത്ിതലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററുമായി ബന്ധപ്പെട്ട് എറണാകുളത്ത് തന്നെയുള്ള ലാല്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് അമ്മയ്ക്കരുകിലെത്തിയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും അമ്മയുമായി അടുത്ത ആത്മബന്ധം സൂക്ഷിയ്ക്കുന്നയാളാണ് മോഹന്‍ലാല്‍. എത്ര തിരക്കുണ്ടെങ്കിലും എല്ലാ മാസവും അമ്മയ്‌ക്കൊപ്പം കുറച്ചു ദിവസങ്ങള്‍ ചെലവിടാന്‍ ലാല്‍ ശ്രമിയ്ക്കാറുണ്ട്.

English summary
Superstar Mohanlal’s mother Santhakumari (76) was hospitalized on Thursday evening
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam