മിസ്റ്റര്‍ ഫ്രോഡ് പേജിന്റെ ലൈക്ക് 1ലക്ഷം കവിഞ്ഞു
അരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ്. ചിത്രത്തിന്റെ ഷൂട്ടിങ് ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് വിശേഷങ്ങളും മറ്റും ഇടക്കിടെ ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്.
ഇതിനിടെ മിസ്റ്റര്‍ ഫ്രോഡിന്‍റെ ഫേസ്ബുക്ക് പേജിന്റെ ലൈക്കുകള്‍ ഒരു ലക്ഷം കവിഞ്ഞു. ഇപ്പോള്‍ ഒരുലക്ഷത്തിന് ആറായിരം ലൈക്കുകളുണ്ട് പേജിന്. ഓണ്‍ലൈനില്‍ മോഹന്‍ലാലിന്റെ ആരാധകരുടെ എണ്ണം കൂടുന്നതും. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രം മലയാളത്തില്‍ എത്രത്തോളം പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത് എന്നതിനുമുള്ള തെളിലാണ് മിസ്റ്റര്‍ ഫ്രോഡിന്റെ പേജിന് ലഭിച്ചിരിക്കുന്ന ഭീമന്‍ ലൈക്ക്.

ഒറ്റപ്പാലത്ത് വരിക്കാശേരി മനയിലാണ് ഫ്രോഡിന്റെ ചിത്രീകരണം നടക്കുന്നത്. ഏപ്രില്‍ 4ന് വെള്ളിയാഴ്ചയോടെ ഇവിടുത്തെ ചിത്രീകരണം കഴിയും. അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത് മുംബൈയിലാണ്.
മിസ്റ്റര്‍ ഫ്രോഡിന്റെ പേജിന്റെ ലൈക്ക് ഒരുലക്ഷം കഴിഞ്ഞുവെന്ന സന്തോഷവാര്‍ത്ത മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സന്തോഷം ഉണ്ണികൃഷ്ണനും രേഖപ്പെടുത്തിക്കഴിഞ്ഞു.
ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് ലാല്‍ എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള പല കാര്യങ്ങളിലും ഇപ്പോള്‍ സസ്‌പെന്‍സ് തുടരുകയാണ്. ലാലിനൊപ്പം സിദ്ദിഖ്, സായ്കുമാര്‍, ദേവന്‍, രാഹുല്‍ മാധവ്, സുരേഷ് കൃഷ്ണ, മിയ ജോര്‍ജ്ജ്, പല്ലവി ചന്ദ്രന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications