മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ; ഫ്രോഡ് വിഷുവിനില്ല

By Lakshmi

2014ല്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകള്‍ നല്‍കുന്ന രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് മിസ്റ്റര്‍ ഫ്രോഡും ഗ്യാങ്‌സ്റ്ററും. മമ്മൂട്ടിയും മോഹന്‍ലാലും തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളിലെത്തുന്ന രണ്ട് ചിത്രങ്ങളാണിത്. ഹിറ്റ് മേക്കര്‍മാരായ ബി ഉണ്ണികൃഷ്ണനും ആഷിക് അബുവുമായി ചിത്രങ്ങളുടെ സംവിധായകര്‍.

ഏറെക്കാലത്തിന് ശേഷം വിഷുവിന് ഈ ചിത്രങ്ങളിലൂടെ ഒരു സൂപ്പര്‍താര പോരാട്ടം കാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്നൊരു വിവരമാണ് ബി ഉണ്ണികൃഷ്ണന്‍ പുറത്തുവിട്ടിരിക്കുന്നത്. "

നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല

മിസ്റ്റര്‍ ഫ്രോഡ് വിഷുവിന് എത്തുന്നില്ല. ചിത്രം മെയ് മാസത്തിലാണ് റിലീസ് ചെയ്യുകയെന്നാണ് ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്. ഫേസുബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിഷുവിന് മോഹന്‍ലാല്‍ വരുന്നില്ല

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല


വിഷുവിന് സൂപ്പര്‍താര പോരാട്ടത്തിന് വഴിയൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 14ന് മാത്രമേ മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം പൂര്‍ത്തിയാവുകയുള്ളുവെന്നാണ് സംവിധായകന്‍ പറയുന്നത്.

മാജിക് അറിയില്ലെന്ന് ഉണ്ണികൃഷ്ണന്‍

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല

ഏപ്രില്‍ 14ന് ഷൂട്ടിങ് തീരുന്ന ചിത്രം പിറ്റേദിവസം റിലീസ് ചെയ്യാനുള്ള മാജിക്കൊന്നും തനിക്കറിയില്ലെന്നും മെയ് മാസത്തില്‍ മാത്രമേ ചിത്രം പുറത്തെത്തുകയുള്ളുവെന്നുമാണ് ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക ്‌പോസ്റ്റ്.

ചിത്രീകരണം ദ്രുതഗതിയില്‍

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല

പുതുവര്‍ഷത്തില്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ഫ്രോഡിലെ മറ്റു താരങ്ങള്‍

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല

സിദ്ദിഖ്, ദേവ് ഗില്‍, മിയ ജോര്‍ജ്ജ്, പല്ലവി തുടങ്ങിയവരെല്ലാമാണ് മിസ്റ്റര്‍ ഫ്രോഡില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

വിജയപ്രതീക്ഷ

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല

മോഹന്‍ലാലിന് വന്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങിയ ഹിറ്റുകള്‍ ലാലിന് സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. ആ രണ്ടു ചിത്രങ്ങൡ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഫ്രോഡ്.

മമ്മൂട്ടിയ്ക്ക് വെല്ലുവിളിയില്ല

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല

വിഷുവിനാണ് മമ്മൂട്ടിച്ചിത്രമായ ഗ്യാങ്‌സ്റ്റര്‍ പ്രദര്‍ശനത്തിനെത്തുക. വിഷുവിന് മിസ്റ്റര്‍ ഫ്രോഡ് എത്തുന്നില്ല എന്നത് അണിയറക്കാരെ സംബന്ധിച്ച് ടെന്‍ഷന്‍ കുറയ്ക്കും.

മത്സരം യുവതാരങ്ങളോട്

വിഷു കൊഴുപ്പിക്കാന്‍ മിസ്റ്റര്‍ ഫ്രോഡ് വരില്ല

ഈ വിഷുവിന് മമ്മൂട്ടിയുടെ മത്സരം മകന്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങളോടായിരിക്കും. അഞ്ജലി മേനോന്‍ ഒരുക്കുന്ന ബാംഗ്ലൂര്‍ ഡെയ്‌സ്, പൃഥ്വിരാജിന്റെ സെവന്‍ത് ഡേ എന്നിവയെല്ലാമാണ് വിഷുവിനെത്തുന്ന യുവതാര ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X