36 ദിവസംകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കി, പറഞ്ഞതിന് മുമ്പേ നീരാളി എത്തും, ഒടിയന്‍ വൈകും!!
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് നീരാളി. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. സന്തോഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 36 ദിവസംകൊണ്ട് പൂര്‍ത്തിയായി. പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അതേസമയം ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇനിയും താമസമുള്ളതിനാലാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിച്ചത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ നീരാളി ചിത്രീകരിക്കാന്‍ വേണ്ടി വന്നുള്ളു.

പോസ്റ്റ് പ്രൊഡക്ഷന്‍
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഏതാണ്ട് പൂര്‍ത്തിയായതായാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

കൂടുതല്‍ വിവരങ്ങള്‍
ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. മുംബൈയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

നാദിയ മൊയ്തുവും
നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നാദിയ മൊയ്തു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ നാദിയ മൊയ്തുവിന്.

റിലീസ് തിയതി
ഏപ്രിലിലോ മെയിലിലോ ചിത്രം തിയേറ്റുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. അതേസമയം ഒടിയന്റെ റിലീസ് ഡേറ്റ് ഇനിയും വൈകുമെന്നാണ് അറിയുന്നത്.

ബോളിവുഡില്‍ നിന്നും
ബോളിവുഡ് സിനിമയിലെ വിദഗ്ദരാണ് ചിത്രത്തിന് വേണ്ടി ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാഫിക്‌സിനും വലിയ പ്രാധാന്യം നല്‍കി ഒരുക്കുന്നതെന്നാണ് അറിയുന്നത്.

കഥാപാത്രങ്ങള്‍
കിച്ച സുധീപ്, പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് തുണ്ടി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും.


Click it and Unblock the Notifications











