Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 13 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂതറയില്‍ മോഹന്‍ലാല്‍ ആരാണ്?
പേരിലെ വ്യത്യസ്തതമൂലം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ. മോഹന്‍ലാലും യുവതാരങ്ങളും ഒന്നിയ്ക്കുന്ന ചിത്രം ഏറെ വ്യത്യസ്തകളുമായിട്ടാണ് ഒരുങ്ങുന്നത്. നേരത്തേ കൂതറയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്ത്തന്നെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നോളം കാണാത്തൊരു ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ ലുക്കുമായി പോസ്റ്റര്‍ വന്നത്.
ഇപ്പോഴിതാ വീണ്ടും ലാലിന്റെ 'കൂതറ' ലുക്ക് പുറത്തുവന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കൂതറയിലെ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. താടിയും മുടിയും വളര്‍ത്തി പ്രാകൃതനായ ഒരാളുടെ രൂപത്തിലാണ് ചിത്രത്തിലെ ലാല്‍. നേരത്തേ പുറത്തുവന്ന പോസ്റ്റര്‍ ഒരു പെയിന്റിങ്ങിനെ ഓര്മ്മിപ്പിക്കുന്നതായിിരുന്നു. പുതിയ ചിത്രം കണ്ടാല്‍ ഇത് മോഹന്‍ലാല്‍ തന്നെയോ എന്ന് തോന്നിപ്പോകുമെന്നകാര്യത്തില് സംശയമില്ല.
ഇതുവരെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്താണ് കഥാപാത്രത്തിന്റെ നിയോഗമെന്താണ് തുടങ്ങിയ കാര്യങ്ങളൊന്നും ശ്രീനാഥ് രാജേന്ദ്രനും കൂട്ടരും പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കശ്മീരിലെ സൈനിക ക്യാമ്പില്‍ നിന്നും മോഹന്‍ലാല്‍ കൂതറയുടെ സെറ്റിലെത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ ലാലിനൊപ്പം ഭരത്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, സണ്ണിവെയ്ന്, മനും എന്നിവര്‍ പ്രധാന കഥാപാത്രങ്ങലായി എത്തുന്നുണ്ട്. ഒപ്പം പഴയകാല താരം രഞ്ജിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.