»   » ഇടിക്കുള വെറും പ്രഫസറല്ല!!! ആരാധകരെ ഞെട്ടിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്ക്!!!

ഇടിക്കുള വെറും പ്രഫസറല്ല!!! ആരാധകരെ ഞെട്ടിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്ക്!!!

By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തിന് വേണ്ടി. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലൊരുങ്ങുന്ന ആരാധകരുടെ സ്വപ്‌ന ചിത്രം സസ്‌പെന്‍സുകള്‍ നിറഞ്ഞ ക്യാമ്പസ് ചിത്രമാണ്. കോളേജ് വൈസ് പ്രിന്‍സിപ്പാളായ മാത്യു ഇടിക്കുളയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന പ്രത്യേകത മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ തന്നെയാണ്. 

Velipadinte Pusthakam

കോളേജ് പ്രഫസറിന്റെ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ് എഫ്ബി പേജുലൂടെയാണ് ഫോട്ട് പുറത്ത് വന്നിരിക്കുന്നത്. പറ്റെ വെട്ടിയ മുടിയും കട്ടി മീശയും കുറ്റിത്താടിയും നെറ്റിയില്‍ ചന്ദനക്കുറിയുമാണ് കഥാപാത്രത്തിന്റെ ലുക്ക്. പ്രഫസറായി എത്തിയപ്പോള്‍ നീട്ടി വളര്‍ത്തിയ താടിയും മുടിയുമായിരുന്നു വേഷം.

Velipadinte Pusthakam

അധ്യാപകനില്‍ നിന്ന് മാറി ഒരു ഗുണ്ടയുടെ പശ്ചാത്തലം വ്യക്തമാക്കുന്നതാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക്. മാത്യു ഇടിക്കുളയേക്കുറിച്ച് നിഗൂഢതകള്‍ സമ്മാനിക്കുന്നതാണ് പുതിയ ലുക്ക്. ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കില്‍ അനൂപ് മേനോനും എത്തുന്നുണ്ട്. അങ്കമാലി ഡയറീസ് ഫെയിം അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ശക്തമായ ഒരു താരനിര അണിനിരക്കുന്ന ഈ ലാല്‍ ജോസ് ചിത്രം ഓണത്തിന് തിയറ്ററിലെത്തും.

English summary
Mohanlal was seen sporting a long hair and bearded look. Recently, there were reports that the superstar will have two more looks in the film. Last day, Mohanlal was seen in a rugged look while shooting for the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam