»   » പൃഥ്വിയുംവിജയ്‌യും മോഹന്‍ലാലിന്റെ പുതിയകൂട്ടുകാര്‍

പൃഥ്വിയുംവിജയ്‌യും മോഹന്‍ലാലിന്റെ പുതിയകൂട്ടുകാര്‍

Posted By:
Subscribe to Filmibeat Malayalam

ചില കൂട്ടുകെട്ടുകള്‍ മലയാളത്തിനെന്നും നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ - പിയദര്‍ശന്‍, മമ്മൂട്ടി - ജോഷി, ജയറാം - രാജസേനന്‍ അങ്ങനെ നീളുന്നു കൂട്ടുകെട്ടുകള്‍. അതേ വിജയം രണ്ട് നടന്മാര്‍ ഒരു സിനിമയില്‍ വന്നപ്പോഴും സംഭവിച്ചു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെയും പല ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇരുവരും കൈ കോര്‍ത്തു.

ആദ്യ കാലത്ത് മമ്മൂട്ടി മോഹന്‍ലാല്‍, മോഹന്‍ ലാല്‍ കമല്‍ ഹസ്സന്‍, മമ്മൂട്ടി രജനീകാന്ത് തുടങ്ങിയവരൊന്നിച്ചപ്പോഴൊക്കെ വിജയമായിരുന്നു. കാലം മാറിവന്നപ്പോള്‍ യുവതാരങ്ങള്‍ക്കൊപ്പം സൂപ്പര്‍സ്റ്റാറുകളെ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചു. അപ്പോഴാണ് വൈശാഖിന്റെ പോക്കിരി രാജയിലൂടെ മമ്മൂട്ടിക്കൊപ്പം പൃഥ്വിയും എത്തിയത്. പിന്നെ മോഹന്‍ ലാല്‍ ഫാന്‍സും ആലോചിച്ചു നോക്കി, ലാലേട്ടനൊപ്പം പൃഥ്വി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന്.

ഇതാ ഇപ്പോള്‍ ആ കാത്തിരിപ്പിനും അറുതി വരുന്നു. മഞ്ജുവാര്യരുടെ തിരിച്ചുവരവില്‍ ഒരുങ്ങുന്ന ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിയും ഒരു പ്രധാന വേഷം ചെയ്യുന്നു.

Mohanlal, Vijay and Prithviraj

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഇളയദളപതി വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. ലാലേട്ടനൊപ്പം വിജയ് ഒന്നിച്ചിരുന്നെങ്കിലെന്ന് പലരും ആഗ്രഹിക്കുകയും ചെയ്തിരുന്നു. മോഹന്‍ ലാലിനും മമ്മൂട്ടിക്കുമൊപ്പം ഒരു അവസരം തന്നാല്‍ മലയാളത്തില്‍ അഭിനയിക്കും എന്ന് ഒരു പൊതു വേദിയില്‍ വിജയ് പറഞ്ഞതോടെ ആ പ്രതീക്ഷയ്ക്ക് ബലം കൂടി. ജില്ല എന്ന തമിഴ് ചിത്രത്തിലൂടെ ആ ആഗ്രഹവും സഫലമാവുകയാണ്. അങ്ങനെ ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ, ഭാഷകളില്ലാതെ ഇന്ത്യന്‍ സിനിമകള്‍ വിജയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

English summary
Mohanlal's new friendship with Ilayadhalapathi Vijay in Jilla and Prithviraj in Ranjith's film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam