»   » പ്രേക്ഷകരെ ത്രസിപ്പിക്കും ഒടിയന്‍!!! ഇതാണ് ആ രഹസ്യം, ഒപ്പം പ്രത്യേകതകളും!!! അടുത്ത നൂറ് കോടി???

പ്രേക്ഷകരെ ത്രസിപ്പിക്കും ഒടിയന്‍!!! ഇതാണ് ആ രഹസ്യം, ഒപ്പം പ്രത്യേകതകളും!!! അടുത്ത നൂറ് കോടി???

By Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പുലിമുരുകന് ശേഷമുള്ള മോഹന്‍ലാലിന്റെ ഓരോ മലയാള ചിത്രങ്ങളും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അവയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളില്‍ ഒന്നാണ്   ഒടിയന്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന രണ്ടാമൂഴത്തിന് മുന്നോടിയാണ് വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഒടിയന്‍.

  ഒരു കാലത്ത് നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ  ഭയപ്പെടുത്തുകയും കൊള്ള ചെയ്യുകയും ചെയ്തിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഗ്രാഫിക്‌സ് സ്‌പെഷ്യല്‍ എഫക്ട് എന്നിവയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ ഒട്ടേറ പ്രേത്യേകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 

  വിഷ്വല്‍ എഫക്ടുകള്‍

  മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ വച്ച് ഏറ്റവും അധികം വിഷ്വല്‍ എഫക്ടുകളുള്ള ചിത്രമായിരിക്കും ഒടിയന്‍. വിദേശത്തുനിന്നുള്ള പ്രഗത്ഭരായ സാങ്കേതിക വിദഗ്ധര്‍ ഒടിയന് വേണ്ടി പ്രവര്‍ത്തിക്കും. ആറ് മാസത്തോളം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നീളുമെന്നാണ് സംവിധായകന്‍ പറയുന്നത്.

  സംഘട്ടന രംഗങ്ങള്‍

  പുലിമുരുകനിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന അഞ്ച് സംഘട്ടന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

  സംഘട്ടനം വെല്ലുവിളി

  പീറ്റര്‍ ഹെയ്‌ന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും ചിത്രത്തിലെ സംഘട്ടന രംഗങ്ങളെന്നാണ് അറിയുന്നത്. മൃഗമായി രൂപം മാറാന്‍ സാധിക്കുന്നവരാണ് ഒടിയാന്മാര്‍. അതുകൊണ്ടുതന്നെ പീറ്റര്‍ ഹെയ്ന്‍ ഇതുവരെ ചെയ്ത സംഘട്ടന രംഗങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഒടിയനിലെ സംഘട്ടനം.

  അഞ്ച് പാട്ടുകള്‍

  സംഘട്ടനങ്ങള്‍ മാത്രമല്ല ഗാനങ്ങളും അഞ്ചെണ്ണമാണ് ചിത്രത്തിലുള്ളത്. എം ജയചന്ദ്രന്റെ ഈണത്തിന് വരികളൊരുക്കുന്ന റഫീക്ക് അഹമ്മദാണ്. ചിത്രത്തിന് സംഗീതമൊരുക്കുന്നതിന്റെ വീഡിയോ ദൃശ്യം എം ജയചന്ദ്രന്റെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. കഥയോട് ചേര്‍ന്ന് നില്‍ക്കുന്നവാണ് സംഘട്ടനത്തിന്റേയും ഗാനങ്ങളുടേയും പശ്ചാത്തലം.

  ഒടിയന്‍ മാണിക്കന്‍

  മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര് ഒടിയന്‍ മാണിക്കന്‍ എന്നാണ്. ഒടിയന്‍ മാണിക്കന്റെ 30 വയസ് മുതല്‍ 65 വയസ് വരെയുള്ള കാലമാണ് ഒടിയനില്‍ ദൃശ്യവത്ക്കരിക്കുന്നത്. ചെറുപ്പക്കാരന്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു.

  പ്രകാശ് രാജ് വീണ്ടും മോഹന്‍ലാലിനൊപ്പം

  ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് പ്രകാശ് രാജ് ചിത്രത്തിലെത്തുന്നത്. മഞ്ജുവാര്യരാണ് നായികയായി എത്തുന്നത്. വില്ലന് ശേഷം മഞ്ജു വീണ്ടും മോഹന്‍ലാലിന്റെ ചിത്രത്തില്‍ നായികയാകുകയാണ് ഒടിയനില്‍.

  അണിയറയില്‍

  ദേശീയ പുരസ്‌കാരം നേടിയ തിരക്കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പുലിമുരുകന്റെ ക്യാമറാമാനായ ഷാജികുമാറാണ് ഒടിയനും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

  ഓഗസ്റ്റില്‍ ചിത്രീകരണം

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. പാലക്കാട്, പൊള്ളാച്ചി ബനാറാസ് എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഒടിയന്റെ പൂജ ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും.

  English summary
  There will be five action sequences and five songs, all of which are weaved in as part of the narrative. The action scenes will the highlight. Also, there will be a lot of special effects.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more