ലാലേട്ടന് സ്വന്തം ആന്‍ഡ്രോയ്ഡ് ആപ്പ്
സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഓടുന്ന താരം എന്ന ബഹുമതി ഇതുവരെ മമ്മൂട്ടിക്കായിരുന്നു. ഇപ്പോള്‍ നമ്മുടെ സ്വന്തം ലാലേട്ടന്‍ അതിനെ കവച്ച് വച്ചിരിക്കുന്നു.
മോഹന്‍ ലാലിന് സ്വന്തമായി ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ തയ്യാറായിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉഭോക്താക്കള്‍ക്ക് ഇനി ലാലിന്റെ വിവരങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനിലൂടെ അറിയാം.
ഗൂഗിള്‍ പ്ലേയില്‍ കയറി അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ലാലേട്ടന്റെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ റെഡിയാകും.
ലാല്‍ അഭിനയിച്ച സിനിമകള്‍, അതിലെ കഥാപാത്രങ്ങള്‍, പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍ തുടങ്ങി ഒട്ടനവധി വിവരങ്ങള്‍ ഈ ആപ്പ് ഉയോഗിക്കുന്നവര്‍ക്ക് ലഭിക്കും. ലാലിന്റെ വീഡിയോ ദൃശ്യങ്ങള്‍, സിനിമകളുടെ ട്രെയ്‌ലറുകള്‍ എന്നിവയും ഈ ആപ്പ് വഴി ആസ്വദിക്കാം.
സൂപ്പര്‍ താരവുമായി സംവദിക്കാനുള്ള അവസരവും ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നുണ്ട്. ആരാധകര്‍ക്ക് മോഹന്‍ ലാലിനോട് വേണമെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കാം. തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഷെയര്‍ ചെയ്യാനും ഈ ആപ്പില്‍ സൗകര്യമുണ്ടായിരിക്കും.
തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് ലാല്‍ പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേയില്‍ പോയി അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട ലിങ്കും ലാല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ചിത്രത്തില്‍ കൊടുത്തിട്ടുള്ള കോഡ് സ്‌കാന്‍ ചെയ്തും അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.


Click it and Unblock the Notifications