പെരുച്ചാഴിയ്ക്കായി കൊല്ലത്ത് അമേരിക്ക ഒരുങ്ങുന്നു
2014ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറെ ആകാംഷയുയര്‍ത്തുന്ന ചിത്രമാണ് അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴി. ഒരു ആക്ഷേപഹാസ്യചിത്രമായി ഒരുക്കുന്ന പെരുച്ചാഴിയില്‍ മോഹന്‍ലാലും മുകേഷുമാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്.
ചിത്രത്തിന്റെ കുറേയേറെ ഭാഗങ്ങള്‍ അമേരിക്കയില്‍ വച്ചാണ്ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പെരുച്ചാഴി ടീം അമേരിക്കയിക്ക് പോകാതെ തന്നെ അമേരിക്കയിലെ രംഗങ്ങള്‍ ചിത്രീകരിക്കുകയാണ്.

അതേ അമേരിക്കയില്‍ ചിത്രീകരിക്കേണ്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കൊല്ലത്ത് അമേരിക്കയുടെ സെറ്റിട്ടിരിക്കുകയാണ്. ഷൂട്ടിങ്ങിനായി അമേരിക്കയില്‍ പോകുന്നതിന്റെ വമ്പന്‍ ചെലവ് ഇല്ലാതാക്കാനാണ് അരുണും സംഘവും കൊല്ലത്ത് അമേരിക്കയുടെ സെറ്റിട്ടിരിക്കുന്നത്.
അമേരിക്കയില്‍ ചിത്രീകരിക്കേണ്ടുന്ന ഒരു ഗാനരംഗവും സംഘട്ടനവുമാണ് കൊല്ലത്തെ സെറ്റില്‍ ചിത്രീകരിക്കുന്നത്. കൊല്ലത്തെ റാവിസ് ഹോട്ടലിലാണ് അമേരിക്കയുടെ സെറ്റിട്ടിരിക്കുന്നത്. പ്രമുഖ കലാസംവിധായകന്‍ എം ബാവയുടെ മേല്‍നോട്ടത്തിലാണ് സെറ്റ് ഒരുക്കുന്നത്. അമേരിക്കന്‍ തെരുവുവീഥികളുടെ സെറ്റാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
സെറ്റിട്ട് ചിത്രീകരിക്കുകയാണെങ്കിലും സ്ഥലം അമേരിക്ക തന്നെയാണെന്ന് തോന്നാന്‍ വേണ്ടി വെള്ളക്കാരെയും ഷൂട്ടിങ്ങിനായി സജ്ജരാക്കിയിട്ടുണ്ട്. നൂറ്റിയെണ്‍പതോളം വിദേശികളെയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











