പുതുമകള്‍ ഏറെയുണ്ട് പെരുച്ചാഴിയില്‍
മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം പെരുച്ചാഴിയുടെ ട്രെയിലര്‍ പുറത്തുവന്നു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മുകേഷ്, വിജയ് ബാബു, അജു വര്‍ഗ്ഗീസ്, ബാബുരാജ്, രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവരെല്ലാം അണിനിരക്കുന്ന ചിത്രത്തില്‍ തീര്‍ത്തും പുത്തന്‍ ഗെറ്റപ്പിലാണ് ലാല്‍ എത്തുന്നത്.
ട്രെയിലറിലെ പ്രധാന ഹൈലൈറ്റും മോഹന്‍ലാലിന്റെ ലുക്കും തമാശകളും തന്നെയാണ്. അമേരിക്കയില്‍ ചിത്രീകരിച്ച ഭാഗങ്ങളാണ് ട്രെയിലറില്‍ ഏറെയുമുള്ളത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം ട്രെയിലറില്‍ എത്തുന്നുണ്ട്. അമേരിക്കയും ഇന്ത്യയും ജനാധിപത്യരാഷ്ട്രങ്ങളാണ് എന്ന വിജയ് ബാബുവിന്റെ നരേഷനോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. മുമ്പ് മോഹന്‍ലാലും അണിയറക്കാരും പറഞ്ഞതുപോലെതന്നെ പെരുച്ചാഴി ഇതുവരെ സംഭവിക്കാത്ത തരത്തിലുള്ളൊരു പുത്തന്‍ ചിത്രം തന്നെയാണെന്ന് ഫീല്‍ ചെയ്യിക്കാന്‍ ട്രെയിലറിന് കഴിയുന്നുണ്ട്.
ചിത്രത്തില്‍ പ്രമുഖ ഹോളിവുഡ് താരം ഷോണ്‍ ജെയിംസും, ഏതാനും അമേരിക്കന്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്. അജയ് വേണുഗോപാലിന്റെ തിരക്കഥയിലാണ് അരുണ്‍ വൈദ്യനാഥന്‍ പെരുച്ചാഴി ഒരുക്കിയിരിക്കുന്നത്. ഓണത്തിന് എന്താണ് പരിപാടി എന്നു ചോദിയ്ക്കുന്ന പെരുച്ചാഴി പോസ്റ്ററിന് പിന്നാലെ പെരുച്ചാഴി ട്രെയിലറും ഇപ്പോള്‍ തരംഗമാവുകയാണ്.


Click it and Unblock the Notifications











