»   » ഇതുവരെ പറഞ്ഞതൊന്നുമല്ല ഒടിയന്‍, ഏറ്റവും വലിയ പ്രത്യേകത ഇതാണ്, മോഹന്‍ലാലിനേ ഇതു പറ്റൂ

ഇതുവരെ പറഞ്ഞതൊന്നുമല്ല ഒടിയന്‍, ഏറ്റവും വലിയ പ്രത്യേകത ഇതാണ്, മോഹന്‍ലാലിനേ ഇതു പറ്റൂ

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാളികളുടെ സ്വകാര്യ അഹങ്കാരം ഭരത് മോഹന്‍ലാല്‍ സിനിമയിലെത്തിയിട്ട് 37 വര്‍ഷം. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അതുല്യ പ്രതിഭ. വില്ലന്‍ വേഷത്തിലൂടെ തുടങ്ങി നായകനിരയില്‍ ആധിപത്യം നേടിയ താരം. മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ച പല സുപ്രധാന സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചു. ആദ്യ 70 എംഎം, 8കെ, 100 കോടി അങ്ങനെ നിരവധി നേട്ടങ്ങള്‍. എല്ലാത്തിലുമുപരി ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ ചെയ്യാത്തൊരു കാര്യവുമായാണഅ ഇനി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്.

  മൂന്നര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രം ചെയ്യാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഇത്തരമൊരു കഥാപാത്രം ലാല്‍ ഇതുവരെ ചെയ്തിട്ടില്ലെന്ന് സംവിധായകനും ആവര്‍ത്തിച്ചു പറയുന്നു. പരസ്യ സംവിധായകരില്‍ പ്രധാനിയായ വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയനിലാണ് ഇതുവരെ കാണാത്ത രൂപഭാവത്തില്‍ ഭരത് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

  അഭിനയജീവിതത്തിലെ നാഴികക്കല്ല്

  കേരളത്തിലെ ആദ്യ ക്വൊട്ടേഷന്‍ സംഘമായി ഒടിയനെ വിലയിരുത്താം. ശത്രുക്കളെ വകവരുത്തുന്നതിനായി മൃഗങ്ങളായി രൂപം മാറുന്ന രീതി ഒടിയന്‍ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ആഭിചാര ക്രിയകളിലൂടെ ശത്രു സംഹാരത്തിനും പൈശാചിക ശക്തികളെ വരുതിയിലാക്കാനുമുള്ള മാര്‍ഗം എന്നാണ് ഒടിവിദ്യയെ വിശേഷിപ്പിക്കുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായി മോഹന്‍ലാല്‍ എത്തും. അഭിനയ ജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശാരീരികപരമായും മാനസികമായും ഏറെ വെല്ലുവിളികള്‍ താരം നേരിടേണ്ടതായിട്ടുണ്ട്.

  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫഹദിനെ നായകനാക്കി ചിത്രം ചെയ്യാന്‍ ശ്രമിച്ചിരുന്നു

  2013 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി പ്രിയനന്ദനന്‍ അറിയിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജിനു എബ്രഹാം, ഹരി പി നായര്‍ തുടങ്ങിയവരും ചിത്രവുമായി സംസാരിക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നതത്രേ. എന്നാല്‍ പിന്നീട് ചിത്രത്തിന് എന്തു സംഭവിച്ചുവെന്നറിയില്ല.

  ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത്

  പരസ്യ സംവിധായകനായ വി എ ശ്രീകുമാറാണ് ചിത്രം ഒരുക്കുന്നത്. ഇതിഹാസ സിനിമയായ രണ്ടാമൂഴത്തിന് മുന്നേ ഒടിയന്‍ ഒരുക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത്ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. സാബു സിറിലാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

  വിദഗ്ദ്ധരെല്ലാം ഒരുമിക്കുന്നു

  നൂറു കോടി ചിത്രമായ പുലിമുരുകന്‍റെ ക്യമറാമാന്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും ഈ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നുണ്ട്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ്. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീഖ് അഹമ്മദ്,ലക്ഷ്മി ശ്രീകുമാര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. ബാഹുബലി,കമീനേ,റങ്കൂണ്‍ എന്നിവയുടെ സൗണ്ട്ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ് കലാസംവിധായകന്‍.

  സാങ്കേതിക മികവില്‍ ഒന്നാമത്

  ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ ദൃശ്യാനുഭവമാകും 'ഒടിയന്‍'സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാഗ്ദാനം. വി.എഫ്.എക്സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശസാങ്കേതികവിദഗ്ദ്ധരാണ് വി.എഫ്.എക്സ് രംഗങ്ങളൊരുക്കുക. പാലക്കാട്,തസറാക്ക്,ഉദുമല്‍പേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

  English summary
  In a recent interview, the director assured that Mohanlal’s role in Odiyan will be his finest in 37 year long acting career. The role he plays will be a physically and emotionally potent one. Odiyan is a rustic thriller and will be a milestone in Mohanlal’s illustrious career.”

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more