മോഹന്‍ലാലിന്റെ മകന്‍ പ്രണവ് തമിഴ് ദൃശ്യത്തില്‍
നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ ബാലതാരമായി സിനിമയിലെത്തുകയും മനോഹരമായ അഭിനയപാടവം കാഴ്ചവെക്കുകയും ചെയ്തയാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവ് മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായും സിനിമയിലേക്കുതന്നെ വരുമെന്ന് പ്രേക്ഷകലോകം ചിന്തിച്ചു. എന്നാല്‍ ചെറു പ്രായത്തില്‍ത്തന്നെ വ്യത്യസ്തമായ ജീവിതവീക്ഷണമായിരുന്നു പ്രണവിന്റേത്.
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സിനിമയിലെത്തിയപ്പോഴും അതിനിശേഷവും പ്രണവിന്റെ സിനിമാ പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണവ് അതിന് മറുപടി പറഞ്ഞില്ലെങ്കിലും മകന് സ്വയം തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും താന്‍ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇപ്പോഴിതാ പ്രണവ് സിനിമയിലെത്തുകയാണെന്ന് വീണ്ടും വാര്‍ത്തകള്‍ വരികയാണ്.

അഭിനേതാവായല്ല, സഹസംവിധായകനായാണ് പ്രണവിന്റെ രണ്ടാം വരവ്. പിതാവ് അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ തമിഴ് റീമേക്കിലൂടെയാണ് പ്രണവ് സംവിധാനം പഠിക്കുന്നത്. പാപനാശം എന്ന സിനിമയില്‍ ജീത്തു ജോസഫിന്റെ ശിഷ്യനാണ് ഇപ്പോള്‍ പ്രണവ്. സിനിമ നിര്‍മിക്കുന്നതാകട്ടെ പ്രണവിന്റെ അമ്മാവനായ സുരേഷ് ബാലാജിയും.

മിക്ക നടന്മാരുടെ മക്കളും അഭിനേതാക്കളായി അരങ്ങു തകര്‍ക്കുമ്പോഴാണ് പ്രണവ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. കമല്‍ഹാസന്റെ സിനിമയിലൂടെതന്നെ അത്തരം ഒരു ഉദ്യമത്തിലേക്ക് കടക്കുന്നത് പ്രണവിനെ സംബന്ധിച്ച് മികച്ച തുടക്കമാകുമെന്നതില്‍ തര്‍ക്കമില്ല. ഹിമാലയന്‍ യാത്രകളുമായി ശ്രദ്ധേയനായ പ്രണവ് സംവിധാന രംഗത്തേക്ക് കടക്കുമ്പോള്‍ മോഹന്‍ലാലിന്റെ മകനെന്ന രീതിയില്‍ പ്രേക്ഷകരുട പ്രതീക്ഷയും വാനോളമാണ്.
പ്രണവിനെ കുറിച്ചുള്ള മറ്റു വാര്‍ത്തകള്‍ വായിക്കൂ
mohanlal pranav mohanlal director tamil drishyam പ്രണവ് മോഹന്‍ലാല്‍ മോഹന്‍ ലാല്‍ സിനിമ സംവിധാനം ദൃശ്യം കമല്ഹാസന്


Click it and Unblock the Notifications