»   » മറ്റ് പലരും പറഞ്ഞിട്ടും മോഹന്‍ലാല്‍ വഴങ്ങിയില്ല, ഒടിയന് വേണ്ടി മെലിഞ്ഞതിന് പിന്നിലെ കാരണം?

മറ്റ് പലരും പറഞ്ഞിട്ടും മോഹന്‍ലാല്‍ വഴങ്ങിയില്ല, ഒടിയന് വേണ്ടി മെലിഞ്ഞതിന് പിന്നിലെ കാരണം?

Posted By:
Subscribe to Filmibeat Malayalam

മുന്‍പ് പല സംവിധായകരും മോഹന്‍ലാലിനോട് മെലിയാന്‍ വേണ്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരം അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ ഒടിയനാവാന്‍ ആ സാഹസത്തിനും താരം തയ്യാറായി. അതിന് പിന്നിലെ കാരണം എന്താണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

പ്രണവും കല്യാണിയും മാത്രമല്ല സിനിമയില്‍ തുടക്കം കുറിക്കുന്നത്, കൂട്ടിനായി ഇവരുമുണ്ട്, ആരൊക്കെ?

മോഹന്‍ലാലിന്റെ മേക്കോവറിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാലിന്റെ പുതിയ രുപത്തിന് രൂക്ഷവിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു. ഇരുവര്‍ സിനിമയുമായി സാമ്യമുള്ള തരത്തിലുള്ള ഗെറ്റപ്പാണ് ഇതെന്ന തരത്തിലും ചിലര്‍ പറയുന്നുണ്ട്.

മോഹന്‍ലാലിന്റെ പുതിയ മേക്കോവര്‍

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഫ്രാന്‍സില്‍ നിന്നെത്തിയ വിഗദ്ധ സംഘമാണ് മേക്കോവറിന് നേതൃത്വം നല്‍കിയത്.

മുന്‍പ് തയ്യാറായിരുന്നില്ല

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാരിയ മോഹന്‍ലാല്‍ മുന്‍പും ഇത്തരത്തില്‍ നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നുവെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.

തയ്യാറായതിന് പിന്നിലെ കാരണം

സംവിധായകനിലും കഥാപാത്രത്തിലിലുമുള്ള വിശ്വാസമാമഅ മോഹന്‍ലാലിനെ ഈ തീരുമാനമെടുപ്പിച്ചതിന് പിന്നിലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍പൊന്നും തയ്യാറാവാതിരുന്ന കാര്യം ചെയ്തത് അതുകൊണ്ടാണെന്ന് അവര്‍ പറയുന്നു.

51 ദിവസം 15 കിലോ കുറച്ചു

51 ദിവസത്തെ കഠിന പരിശീലനത്തിനൊടുവിലാണ് മോഹന്‍ലാല്‍ 15 കിലോ ശരീരഭാരം കുറച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു കാര്യത്തിന് താരം തയ്യാറായത്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത തരത്തിലുള്ള കാര്യമാണ് ഇത്.

ഒടിവിദ്യ പ്രയോഗിക്കുന്നവന്‍

20 നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഇത് പ്രയോഗിക്കുന്ന ആളെയാണ് ഒടിയനെന്ന് വിശേഷിപ്പിക്കുന്നത്. ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുന്നതിന് വേണ്ടിയാണ് ഒടിവിദ്യ പ്രയോഗിച്ചു വരുന്നത്.

ശക്തമായ മാന്ത്രിക വിദ്യ

എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്. അത്ര ശക്തമായ മാന്ത്രിക വിദ്യയാണ് ഒടിയന്‍മാര്‍ പ്രയോഗിക്കുന്നത്.

English summary
‘Mohanlal’s trust in his character and director made him take the risk for Odiyan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam