»   » വെറും പ്രഫസറല്ല ഡ്രാക്കുള്ള പ്രഫസര്‍!!! പ്രഫസര്‍ മൈക്കിള്‍ ഇടിക്കുളയേക്കുറിച്ച് ഈ പോസ്റ്റര്‍ പറയും..

വെറും പ്രഫസറല്ല ഡ്രാക്കുള്ള പ്രഫസര്‍!!! പ്രഫസര്‍ മൈക്കിള്‍ ഇടിക്കുളയേക്കുറിച്ച് ഈ പോസ്റ്റര്‍ പറയും..

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം. ഏറെക്കാലമായി അത്തരമൊരു ചിത്രത്തിനായി ചര്‍ച്ചകളും നടന്നു വരികയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ ആഗ്രഹിച്ച ആ സ്വപ്‌ന ചിത്രത്തിന്റെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. 

വെളിപാടിന്റെ പുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രമാണ്. മൈക്കിള്‍ ഇടിക്കുള എന്ന പ്രഫസറായിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ഒരു ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തില്‍ കോളേജ് വൈസ് പ്രിന്‍സിപ്പലാണ് മോഹന്‍ലാലിന്റെ കഥാപാത്രം. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

പുതിയ പോസ്റ്റര്‍

ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഓണത്തിന് തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രീകരണം തുടരുന്നു

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പുരോഗമിക്കുകയാണ്. വില്ലന്‍ സിനിമയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെയായിരുന്നു മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രത്തിനൊപ്പം ചേര്‍ന്നത്. സംവിധായകന്‍ ലാല്‍ ജോസ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

ഡ്രാക്കുള്ള പ്രഫസര്‍

കോളേജില്‍ ക്ലാസെടുക്കുന്ന മൈക്കിള്‍ ഇടിക്കുളയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആ ഫോട്ടോയുടെ പശ്ചാത്തലത്തില്‍ കാണുന്ന ബോര്‍ഡിലെ എഴുത്തുകള്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തേക്കുറിച്ച് സൂചന നല്‍കുന്നതാണ്. ഡ്രാക്കുള എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തെ കുട്ടികള്‍ വിളിക്കുന്നതെന്നാണ് ചിത്രം നല്‍കുന്ന സൂചന.

മലയാളം പ്രൊഫസര്‍

മലയാളം പ്രൊഫസറായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കോളേജുകളില്‍ കാണുന്ന പതിവ് പ്രൊഫസര്‍ ലുക്കില്‍ തന്നെയാണ് മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം രേഷ്മ രാജനാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

വ്യത്യസ്തനായ പ്രഫസര്‍

പതിവ് പ്രഫസര്‍ ലുക്കിലാണ് മോഹന്‍ലാലിന്റെ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രം എത്തുന്നതെങ്കിലും പതിവ് ക്ലിഷേ അധ്യാപകനായിരിക്കില്ല മോഹന്‍ലാലെന്നാണ് ലഭിക്കുന്ന സൂചന. വിദ്യാര്‍ത്ഥികളെ സ്‌നേഹത്തോടെ കൈകാര്യം ചെയ്യുന്ന പ്രഫസറാണ് മൈക്കിള്‍ ഇടിക്കുള.

മൂന്ന് ഗെറ്റപ്പുക്കള്‍

മോഹന്‍ലാലിന്റേതായി ഉടന്‍ റിലീസിനെത്താനിരിക്കുന്ന വില്ലനില്‍ മോഹന്‍ലാലിന് രണ്ട് ഗെറ്റപ്പാണെങ്കില്‍ വെളിപാടിന്റെ പുസ്തകത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് എത്തുന്നത്. ഇതില്‍ ഒരു ഗെറ്റപ്പ് മാത്രമേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളു.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥ

രസകരമായ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. ഒട്ടേറ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ ഇദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Interestingly, the promising poster has revealed some interesting details about Mohanlal's character in Velipadinte Pusthakam. From the poster, it is evident that the actor's character Michael Idikkula is a Malayalam professor in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam