»   » കേരളക്കരയില്‍ തരംഗമാവാന്‍ വില്ലനുമായി മോഹന്‍ലാല്‍, കിടിലന്‍ ടീസര്‍, കാണൂ, ആസ്വദിക്കൂ !!

കേരളക്കരയില്‍ തരംഗമാവാന്‍ വില്ലനുമായി മോഹന്‍ലാല്‍, കിടിലന്‍ ടീസര്‍, കാണൂ, ആസ്വദിക്കൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ ചിത്രമായ വില്ലന്റെ ടീസറെത്തി. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഫേസ് ബൂക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ച് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര പശ്ചാത്തലവുമാണ് ടീസറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഫേസ് ബുക്ക് പേജിലൂടെ മോഹന്‍ലാലും ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.

വില്ലന്‍ തരംഗമാവും

ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. പ്രതീക്ഷയ്ക്കൊത്തുള്ള കി
ടിലന്‍ ടീസറാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പോലീസ് ഒാഫീസറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ഉടനീളം സസ്പെന്‍സ് കാത്തുവെച്ചാണ് ടീസര്‍ പുറത്തുവന്നിട്ടുള്ളത്.

ഇതുവരെ കേട്ടതൊന്നും ഒന്നുമല്ല

ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലന്‍റെ ആദ്യ ഷെഡ്യൂള്‍ അവസാനിക്കാരിക്കെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് സംവിധായകന്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുള്ളത്. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.

ലാലേട്ടന്‍ കൊലമാസ്സാണ്

ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കില്‍ താടി വച്ച് സോള്‍ട്ട് ആന്റ് പെപ്പറിലായിരുന്നു മോഹന്‍ലാലെങ്കില്‍ ഇതില്‍ മീശ മാത്രം നിര്‍ത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നില്‍മാത്രം അല്‍പം നരച്ചിട്ടുണ്ട്. 'വില്ലന്‍' ചിത്രീകരണത്തിനുവേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നു. ഇതിനുവേണ്ടി പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തില്‍ 21 ദിവസത്തെ ആയുര്‍വേദ ചികിത്സ അദ്ദേഹം നടത്തിയിരുന്നു.

തടി കുറച്ച് സ്റ്റണ്ണിങ്ങ് ലുക്കില്‍ മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

നായികയായി മഞ്ജു വാര്യര്‍

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

വില്ലന്‍ ടീസര്‍ കാണൂ..

English summary
Villain teaser release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam