»   » 'വില്ലന്‍ ഒന്നാം ഘട്ട ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി മോഹന്‍ലാലും സംഘവും ഇനി കൊച്ചിയിലേക്ക്

'വില്ലന്‍ ഒന്നാം ഘട്ട ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി മോഹന്‍ലാലും സംഘവും ഇനി കൊച്ചിയിലേക്ക്

Posted By: Nihara
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്റെ വില്ലന്‍ ആദ്യ ഘട്ട ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. തലസ്ഥാന നഗരിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരുന്നത്. രണ്ടാം ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുന്നത് കൊച്ചിയില്‍ വെച്ചാണ്. മാര്‍ച്ച് 24 ന് ഷൂട്ട് ആരംഭിക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തിനു വേണ്ടി ആയുവര്‍വേദ ചികിത്സയിലൂടെ തടി കുറച്ചിരുന്നു മോഹന്‍ലാല്‍. സൂപ്പര്‍ സ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. നീണ്ട ഇടവേളയ്ക്കു ശേഷം ഭാര്യ ഭര്‍ത്താക്കന്‍മാരായി മോഹന്‍ലാലും മഞ്ജു വാര്യരും എത്തുന്നുവെന്നത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. പുലിമുരുകന്റെ കിടിലന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. പ്രതീക്ഷകള്‍ ഏറെയാണ്. ഓരോ അപ്‌ഡേറ്റും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഏറെ സസ്പെന്‍സാക്കി വെച്ച പേര്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വില്ലനെന്നാണ് ചിത്രത്തിന് നല്‍കിയ പേര്. റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചു

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

ഭാര്യഭര്‍ത്താക്കന്‍മാരായി മഞ്ജുവും മോഹന്‍ലാലും

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

സൂപ്പര്‍ സ്റ്റാറും സംഘവും കൊച്ചിയിലേക്ക്

ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കി വില്ലന്‍ സംഘം കൊച്ചിയിലേക്ക് തിരിച്ചു. 50, 55 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്.

മോഹന്‍ലാലിനൊപ്പം പ്രമുഖര്‍

തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവര്‍ മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളുമായാണ് ഓരോരുത്തരും എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രണയചിത്രമല്ല

മോഹന്‍ലാലും മഞ്ജുവും ദമ്പതികളായി വേഷമിടുന്ന സിനിമയില്‍ പ്രണയത്തിന് വല്ല്യ പ്രാധാന്യമൊന്നുമില്ല. പ്രണയ ചിത്രമല്ല. തന്റേതായ വ്യക്തിത്വമുള്ള ശക്തമായ കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.

English summary
Director B Unnikrishnan has wrapped up the first schedule of Mohanlal's big budget flick titled Villain. The director took to his social networking page to announce the news on Sunday. We have finished shooting the first schedule of Villain in Trivandrum. The next schedule will start in Kochi on the 24th," wrote the director, who has previously worked with Mohanlal in Grandmaster, Mr Fraud and Madampi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam