'കൂതറ' വേഷത്തില്‍ ലാലേട്ടന്റെ വിഷുസദ്യ
വിഷുദിവസം സൂപ്പര്‍താരം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഷു സദ്യയുണ്ണുന്ന ഫോട്ടോ കണ്ട് അതിശയിയ്ക്കുകയും സങ്കടപ്പെടുകയും ചെയ്ത ആരാധകര്‍ ഏറെയായിരിക്കും. തീര്‍ത്തും പ്രാകൃതവും വൃത്തിയില്ലാത്തതുമായ വേഷത്തില്‍ തോണിയില്‍ ഇരുന്ന് കയ്യില്‍ പിടിച്ചിരിക്കുന്ന പാത്രത്തില്‍ നിന്നും ഭക്ഷണം കഴിയ്ക്കുന്ന ഫോട്ടോയാണ് മോഹന്‍ലാല്‍ പുറത്തുവിട്ടിരിക്കുന്നത്. ;ഹാവിങ് വിഷു സദ്യ; എന്നാണ് ചിത്രത്തിന്റെ കുറിപ്പ്.
സൂപ്പര്‍താരമായ ലാലേട്ടന്‍ ഈ വേഷത്തില്‍ ഇരുന്ന് ഇത്തരമൊരു സാഹചര്യത്തിലാണോ വിഷുസദ്യകഴിയ്ക്കുന്നത് എന്നാലോചിച്ച് സങ്കടപ്പെട്ട ആരാധകരെല്ലാം പിന്നീട് സന്തോഷിയ്ക്കുകയും ചെയ്തു. കാരണം പുതിയ ചിത്രമായ കൂതറയുടെ സെറ്റിലായിരുന്നു വിഷുദിനത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നത്. കൂതറയ്ക്കുവേണ്ടിയുള്ള മേക്കപ്പോടുകൂടിയാണ് ലൊക്കേഷനിലുള്ള തോണിയില്‍ ഇരുന്ന് ലാലേട്ടന്‍ ഉച്ചഭക്ഷണം കഴിച്ചത്.

ഏതു തരത്തിലും ഇഷ്ടപ്പെടുന്ന രീതിയില്‍ വിഷുസദ്യ കഴിയ്ക്കാന്‍ കെല്‍പ്പുള്ള സൂപ്പര്‍താരം ഇത്തരമൊരു വേഷത്തില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇരിയ്ക്കുകയും ആ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇടുകയും ചെയ്തത് ജോലിയോടുള്ള ആത്മാര്‍ത്ഥത തന്നെയാണ് കാണിയ്ക്കുന്നതെന്നാണ് ആരാധകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. തികച്ചും സാധാരണക്കാരനെപ്പോലെ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്ന ലാലേട്ടന്റെ ചിത്രത്തിന് ഏറെ ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുമുണ്ട്. ഒരുലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഈ ചിത്രത്തിന് ഒരുദിനംകൊണ്ട് ലഭിച്ചിരിക്കുന്നത്.
എന്തായാലും നേരത്തേ തന്നെ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് പുറത്തുന്ന ലാലിന്റെ കൂതറ ലുക്ക് വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ വില്ലന്‍ ടച്ചുള്ള വേഷമാണ് ചെയ്യുന്നതെന്നാണ് സൂചന. എന്തായും ലാലിന്റെ ഈ ഭ്രാന്തന്‍ ലുക്കിന് പിന്നിലുള്ള കഥയെന്താണെന്ന് അറിയാന്‍ ചിത്രമിറങ്ങുംവരെ കാത്തിരുന്നേ പറ്റൂ.


Click it and Unblock the Notifications