വിവാഹമോചനമോ, ഞാനോ...ഹേയ്...

By Super

താന്‍ വിവാഹമോചനം നേടിയെന്ന വാര്‍ത്ത തെറ്റാണെന്ന് നടി മോഹിനി. തമിഴ് പത്രങ്ങള്‍ തന്നെക്കുറിച്ചെഴുതിയ വാര്‍ത്ത കളളമാണെന്ന് അവര്‍ പറയുന്നു.

നാന സിനിമാ വാരികയ്ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മോഹിനി വിവാഹമോചന വര്‍ത്ത നിഷേധിച്ചത്. താന്‍ നാലാമത്തെയും ഭര്‍ത്താവ് ഭരത് മൂന്നാമത്തെയും കല്യാണം കഴിച്ചുവെന്നൊക്കെ വാര്‍ത്ത വരുമെന്ന് മോഹിനി പരിഹസിക്കുന്നു.

ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നാലെ പോയാല്‍ സമയം വേസ്റ്റാകുമെന്നും താനും ഭര്‍ത്താവും മകന്‍ സിദ്ധാര്‍ത്ഥും ചെന്നെയില്‍ സുഖമായി താമസിക്കുന്നുവെന്നുമാണ് മോഹിനി പറയുന്നത്.

എന്നാല്‍ ചെന്നൈ കുടുംബകോടതിയില്‍ ഇരുവരും ചേര്‍ന്ന് വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചെന്നായിരുന്നു വാര്‍ത്ത. ഇക്കഴിഞ്ഞ ജൂണ്‍ 16ന് കോടതി കേസ് പരിഗണിച്ചിരുന്നു. ജസ്റ്റിസ് നാരായണസ്വാമി കേസിന്റെ ഹിയറിംഗ് വരുന്ന ഡിസംബര്‍ 15ലേയ്ക്ക് മാറ്റി വെച്ചുവെന്നായിരുന്നു വാര്‍ത്ത.

ജൂണ്‍ 16ന് മോഹിനിയും ഭര്‍ത്താവ് ഭരത്തും കോടതിയിലെത്തിയെന്നും വാര്‍ത്തയുണ്ട്. കോടതിയെയൊക്കെ ഉള്‍പ്പെടുത്തി, ജഡ്ജിയുടെ പേരും പറഞ്ഞ് മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുന്നുവെന്നാണ് മോഹിനി അവകാശപ്പെടുന്നത്. ഇനി കോടതിയലക്ഷ്യത്തിനും കൂടി സമാധാനം പറയേണ്ടി വരുമോ ആവോ?

കുടുംബകോടതി ജഡ്ജിയുടെയൊക്കെ പേരു സഹിതം വന്ന വാര്‍ത്ത കളവാണെന്നാണ് മോഹിനി അവകാശപ്പെടുന്നത്. കോടതിയലക്ഷ്യത്തിനുകൂടി ഇനി കേസുണ്ടാകുമോയെന്നാണ് അറിയേണ്ടത്.

Read more about: mohini divorce urvasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X