»   » മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം വഴിപാട്.. ഹാപ്പി ഫാമിലി വിത്ത് മെലഡി സോങ് കൊമ്പറ്റീഷൻ, നേര്‍ച്ചയാണോ

മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം വഴിപാട്.. ഹാപ്പി ഫാമിലി വിത്ത് മെലഡി സോങ് കൊമ്പറ്റീഷൻ, നേര്‍ച്ചയാണോ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച രണ്ട് അഭിനയ പ്രതിഭകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. താരരാജാക്കന്‍മാരായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് ഇരുവരും മുന്നേറുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ താരങ്ങള്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്.

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

ദീലിപിനൊപ്പമുള്ള ആ 25 ദിവസം ശരിക്കും ആഘോഷിച്ചു.. താരജാഡയില്ലാത്ത സെലിബ്രിറ്റി!

സംവിധായകര്‍ക്ക് മുന്നില്‍ താരങ്ങള്‍ പലപ്പോഴും ചില നിബന്ധനകള്‍ വെക്കാറുണ്ട്. സൗന്ദര്യത്തിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് മമ്മൂട്ടി. യുവതാരങ്ങളില്‍ പലരും താരത്തെ മാതൃകയാക്കാറുണ്ട്. മമ്മൂട്ടിയുടെ സനിമകളിലും അദ്ദേഹത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്തുന്ന തരത്തിലുള്ള രംഗങ്ങളും ഉണ്ടാവാറുണ്ട്.

മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം ചേരുവ

മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന തരത്തിലുള്ള രംഗങ്ങളും സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയുമാണ് മിക്ക ചിത്രങ്ങളും ഒരുക്കുന്നത്. ആരാധകര്‍ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോംപ്രമൈസിങ്ങിന് തയ്യാറാവാത്ത താരം കൂടിയാണ് മമ്മൂട്ടി. 65 കഴിഞ്ഞെങ്കിലും ഇന്നും താരം യുവാവായിരിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണവും ഇതാണ്.

അഭിനയ ശൈലി

തന്റേതായ അഭിനയ ശൈലിയുമായി മുന്നേറുന്ന താരം കൂടിയാണ് മെഗാസ്റ്റാര്‍. നൃത്തത്തില്‍ അധികം താല്‍പര്യമില്ലാത്ത താരത്തിന്റെ ചിത്രങ്ങളില്‍ സംഭാഷണങ്ങളുടെപ്രത്യേകത എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.

മോഹന്‍ലാലിന്റെ കാര്യത്തില്‍

അനായസേന അഭിനയിക്കുന്ന താരമാണ് മോഹന്‍ലാല്‍. അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന താരം ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി മാറുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ടെന്ന് പല താരങ്ങളും പറഞ്ഞിരുന്നു.

മാതൃകയാക്കാവുന്ന വ്യക്തിത്വം

സഹതാരങ്ങള്‍ മോഹന്‍ലാലിനെക്കുറിച്ച് നല്ല അഭിപ്രായമാണ് എപ്പോഴും പങ്കുവെക്കാറുള്ളത്. പുതുമുഖ താരങ്ങളെപ്പോലും നന്നായി പിന്തുണയ്ക്കാറുണ്ട് മോഹന്‍ലാല്‍.

സ്ഥിരം രംഗങ്ങള്‍

സൗന്ദര്യത്തിനാണ് മമ്മൂട്ടി ചിത്രങ്ങള്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ കുടുംബാംഗങ്ങളുമൊത്തുള്ള രംഗങ്ങള്‍ക്കും മെലഡി ഗാനത്തിനുമാണ് പ്രാധന്യം നല്‍കുന്നത്. അടുത്തിടെ പുറത്തിയ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.

ഹാപ്പി ഫാമിലി വിത്ത് മെലഡി സോങ്ങ്

പുലിമുരുകന്‍, ദൃശ്യം, ബിയോണ്ട് ഡി ബോര്‍ഡേഴ്‌സ് , വെളിപാടിന്റെ പുസ്തകം, വില്ലന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള മെലഡി ഗാനരംഗമുണ്ട്. വഴിപാട് പോലെ സംവിധായകര്‍ ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

English summary
These are the common factors of Mohanlal and Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam