എആർ റഹ്മാന്റെ ഇന്ത്യൻ നിധി ഇനി ലാലേട്ടനോടൊപ്പം! ബറോസിലെ നായിക ആ വെള്ളാരം കണ്ണുള്ള സുന്ദരി
Recommended Video
മോഹൻലാൽ സംവിധായകന്റെ കുപ്പായം ധരിക്കുന്ന ആദ്യ ചിത്രമാണ് ബറോസ്. ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫാന്റസി ചിത്രത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രത്തിൽ വിദേശീയ താരങ്ങളാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബറോസിനെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിനായി ഇന്ത്യൻ സിനിമ ലോകവും ലോക സിനിമയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ചിത്രത്തിനെ കുറിച്ചും സംവിധാന സംരംഭത്തെ കുറിച്ചും മോഹൻലാൽ തന്നെയാണ് ആദ്യമായി വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിലെ താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ അധികം വിവരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിലെ നടിയേയും സംഗീത സംവിധായകനേയും താരം പരിചയപ്പെടുത്തിരിക്കുകയാണ്. ആശീർവാദത്തോടെ ലാലേട്ടൻ എന്ന പരിപാടിയിലാണ് ബറോസിലെ താരങ്ങളെ കുറിച്ച് പ്രഖ്യാപിച്ചത്.

ബറോസിനായി സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴ്നാട് സ്വദേശിയായ 13 കാരനാണ്. ലിഡിയൻ നാദസ്വരമാണ് ലാലേട്ടന്റെ ബറോസിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ. കാലിഫോർണിയയിൽ നടന്ന സിബി എസ് ഗ്ലോബൽ ടാലന്റ ഷോയായ വേൾഡ് ബെസ്റ്റിൽ ഒന്നം സമ്മാനം കിട്ടിയിരുന്നു. ലാലേട്ടൻ തന്നെയാണ് കൊച്ചു മിടുക്കനെ മലയാളി പ്രേക്ഷകർക്കായി പരിചയപ്പെടുത്തി കൊടുത്തത്.

വിദേശീയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ബറോസിൽ നായികയാകുന്നത് വിദേശ താരം തന്നെയാണ്. ലോസേഞ്ചൽസ് സ്വദേശിയായ പതിനാല്കാരിയായ ഷെയില മക്കോഫ്രീയാണ് ബറോസിലെ നായിക. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ സംഗീത സംവിധായകനോടൊപ്പം നായികയേയും പരിചയപ്പെടുത്തിയിരുന്നു.

മലയാള താരങ്ങൾ ആരും തന്നെ ചിത്രത്തിൽ ഉണ്ടാകില്ലെന്ന് ലാലേട്ടൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫാന്റെസി ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമായതു കൊണ്ട്, പരിചിതമുഖങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് മോളിവുഡ് താരങ്ങളെ ചിത്രത്തിൽ ഉൾപ്പെടുത്താത്തതെന്ന് ലാലേട്ടൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലാസ്റ്റ് ബ്ലഡ്, സെക്സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വാസ്കോഡ ഗാമയാകുന്നത് റഫേൽ അമാർഗോ ആയിരിക്കും. ഗാമയുടെ ഭാര്യയായിട്ടാണ് പാസ് വേഗ എത്തുക.

ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്ത് സൂക്ഷിക്കാനായി ഗാമ നല്‍കിയ നിധി ഗാമയുടെ പിന്‍ഗാമിയാണെന്നുറപ്പുള്ളയാള്‍ക്ക് മാത്രമേ ബറോസ് കൊടുക്കുകയുള്ളു. ഒരു ദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടി എത്തുന്നു. ഗാമയുടെ പിന്തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുമ്പോളാണ് ബറോസിന്റെ കഥ തുടങ്ങുന്നത്. കടലിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.

പോർച്ചുഗീസു പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്റെ സംവിധായകനായ ജിജോ ആണ് ബറോസിനു വേണ്ടി തിരക്കഥ എഴുതുന്നത്. കൂടാതെ കെ.യു. മോഹനനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











