കിടിലന്‍ മേക്കോവറുമായി മോഹന്‍ലാല്‍ വേദിയില്‍! പ്രിയപ്പെട്ട ഗാനവും ആലപിച്ചു! വീഡിയോ വൈറല്‍! കാണൂ!
പ്രേക്ഷകരുടെ സ്വന്തം താരമായ മോഹന്‍ലാല്‍ അവധിയാഘോഷം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയതിന് പിന്നാലെയായാണ് അദ്ദേഹം സുചിത്രയ്‌ക്കൊപ്പം വിദേശത്തേക്ക് പോയത്. അമേരിക്കയിലെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ലൂസിഫറിലെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ കാണാനാഗ്രഹിച്ച തരത്തിലുള്ള വരവ് തന്നെയായിരുന്നു സിനിമയിലേത്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് മോഹന്‍ലാല്‍ നേരത്തെ തെളിയിച്ചിരുന്നു.
സിനിമയില്‍ മാത്രമല്ല പൊതുചടങ്ങുകളിലും അദ്ദേഹം ഗാനം ആലപിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിനിടയിലാണ് ഈശ്വരചിന്തയിതൊന്നുമേ എന്ന ഗാനം അദ്ദേഹം ആലപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പാട്ടിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. പുത്തന്‍ ലുക്കിലുള്ള മോഹന്‍ലാലിന്‍രെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. മല്ലിക സുകുമാരന്‍, മധു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടയില്‍ മല്ലികയുടെ സാരിയിലേക്ക് തീ പടര്‍ന്നപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ നിലത്തിരുന്ന് തീ കെടുത്തിയിരുന്നു. ലൂസിഫറിന് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ് അദ്ദേഹം പൊതുവേദികളില്‍ സജീവമായത്.

എല്ലാ കാലത്തും ഒരുപോലെ പ്രസക്തിയുള്ള ഗാനമാണ് ഈശ്വരചിന്തയിതൊന്നുമേ എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് അദ്ദേഹത്തിന്‍രെ പാട്ടിനെ ഏറ്റെടുത്ത്. മോഹന്‍ലാല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം.


Click it and Unblock the Notifications