ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍?
കൊച്ചി: സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഒദ്യോഗികമായി സ്ഥിതീകരിച്ചിച്ചിട്ടില്ല. ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് സംവിധായകനായി ജോലി ചെയ്യുന്ന പ്രണവ് ഇപ്പോള്‍ ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ സെറ്റിലാണ്.
ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, ഫ്രൈഡേ, തീവ്രം, തുടങ്ങി ഒട്ടേറി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സാജിദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സാജിദ് തന്നെയാണ് ചെയ്യുന്നത്.

ദാവൂദ് ഇബ്രാഹിം എന്നു പേരുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ രസകരമായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ട്വിസ്റ്റുകളും ആക്ഷനും ചിത്രത്തില്‍ വേണ്ടുവോളം ഉണ്ടാകുമെന്ന് സംവിധായകന്‍ ഉറപ്പു നല്‍കുന്നു. ലിജോ ജോസ് സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരലിലാണ് സാജിദ് അവസാനമായി അഭിനയിച്ചത്.
അടുത്തു തന്നെ ഷൂട്ടിങ് തുടങ്ങുന്ന സിനിമയുടെ സഹസംവിധായകനായെത്തുന്നത് അറൗസ് ഇര്‍ഫാനാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ലിജിന്‍ ജോസ്, കെ.വി. ബിജോയ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് അറൗസ്.


Click it and Unblock the Notifications