»   » പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയെ കണ്ടോ...?

പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയെ കണ്ടോ...?

Posted By:
Subscribe to Filmibeat Malayalam

ചാളമേരിയെ അറിയില്ലേ. അതെന്ത് ചോദ്യമാണഹേ, സ്ത്രീധനത്തിലെ ചാളമേരിയെ അറിയാത്ത മലയാളികളുണ്ടോ. അതെ, തനതയാ ഭാഷാ പ്രയോഗം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ആ ചാളമേരി പൃഥ്വിരാജിന്റെ കാമുകിയായെത്തുന്നു. അതും പ്ലസ്ടു കാരിയായ കാമുകി!

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് ചാളമേരി എന്ന മോളി കണ്ണമാലി പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയായെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോളി നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.


പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയെ കണ്ടോ...?

ഫോണിലൂടെ മെസേജ് അയച്ചിട്ട് പൃഥ്വിരാജിനെ പ്രേമിക്കുന്നയാളാണ് താനെന്ന് മോളി കണ്ണമാലി പറയുന്നു. പ്ലസ്ടു കാരിയാണെന്ന് കരുതിയാണ് പൃഥ്വി പ്രേമിക്കുന്നത്.


പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയെ കണ്ടോ...?

കാമുകിയായ പ്ലസ്ടു കാരിയെ കാണാന്‍ വരുമ്പോള്‍ എന്നെ കാണുന്നതൊക്കെ നല്ല കോമഡിയായിട്ടാണ് എടുത്തേക്കുന്നതെന്ന് മോളി പറഞ്ഞു. അപ്പോള്‍ ഊഹിക്കാമല്ലോ ചിത്രത്തില്‍ എത്രമാത്രം ചിരിക്കാനുണ്ടാവുമെന്ന്


പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയെ കണ്ടോ...?

ശരിക്കും അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ പാഷാണം ഷാജിയുടെ അമ്മയായിട്ടാണ് മോളി കണ്ണമാലി എത്തുന്നത്.


പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയെ കണ്ടോ...?

അമര്‍ അക്ബര്‍ അന്തോണി കൊച്ചിക്കാരുടെ കഥയാണ്. അതുകൊണ്ട് അഭിനയിക്കേണ്ട കാര്യമൊന്നും വന്നില്ല. എപ്പോഴും സംസാരിക്കുന്ന രീതിയിലങ്ങ് സംസാരിച്ചാല്‍ മതി- മോളി ചേച്ചി പറഞ്ഞു.


പൃഥ്വിരാജിന്റെ പ്ലസ്ടു കാരിയായ കാമുകിയെ കണ്ടോ...?

പുതിയ തീരങ്ങളില്‍ കാണിച്ചത് എന്റെ ജീവിതമാണ്. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകളൊക്കെ തന്നെയാണ് സിനിമയിലും വന്നത്. വേറോണിയെ ജനങ്ങള്‍ക്ക് ഇഷ്ടമായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ സീരിയലിലെ ചാളമേരിയായിട്ടാണ് അറിയപ്പെടുന്നത്.


English summary
Molly Kannamali playing the love interest of Prithviraj in Amar Akbar Anthony

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam