തകര്‍പ്പന്‍ പാട്ടുമായി മോളി ആന്റി, വീഡിയോ കാണൂ
മോളി കണ്ണമാലി എന്നു പറഞ്ഞാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് പരിചയം കുറച്ച് കുറവായിരിക്കും എന്നാല്‍ ചാളമേരി എന്നു പറഞ്ഞാല്‍ അറിയാതിരിക്കില്ല. സ്ത്രീധനത്തിലെ ചാളമേരിയെ അറിയില്ലേ....
മോളി കണ്ണമാലി മലയാള സിനിമയിലെത്തിയത് കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ മോളി കണ്ണമാലി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത് സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്.

ഇപ്പോള്‍ ഇതാ അഭിനയത്തിനു പുറമേ പാട്ടുപാടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ് ഈ ചവിട്ടു നാടക കലാകാരി. ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിനു വേണ്ടി മോളി പാടിയിരിക്കുന്നത്.,'കാലം കഥ പറയണ നേരം കാതോര്‍ക്കാന്‍ എന്തു രസം' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
മോളി കണ്ണമാലിയും ബിബി മാത്യുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സജിമോന്‍ ജനാര്‍ദ്ദനന്റെ വരികള്‍ക്ക് ദ ഫോര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.സാജന്‍ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജസ്റ്റ് മാരീഡ്.


Click it and Unblock the Notifications











