അര്‍ജന്‌റീനയുടെ വിജയം ആഘോഷിച്ച് താരങ്ങള്‍, ഖത്തറിലും ആവര്‍ത്തിക്കുമെന്ന് കമന്‌റ്‌

By Midhun Raj

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം നേടിയത് ആഘോഷമാക്കുകയാണ് ആരാധകര്‍. ഇന്ന് രാവിലെ നടന്ന ഫൈനലില്‍ എതിരില്ലാതെ ഒരു ഗോളിനാണ് അര്‍ജന്‌റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്. 22ാം മിനിറ്റിട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ വിജയ ഗോളിലൂടെയാണ് മെസിയും സംഘവും കപ്പില്‍ മുത്തമിട്ടത്. അര്‍ജന്‍നീനയുടെ കിരീട നേട്ടത്തിന്‌റെ സന്തോഷം ആരാധകര്‍ക്കൊപ്പം താരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവിന്‍ പോളി, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളളവരാണ് അര്‍ജന്റീനയ്ക്കും മെസിയ്ക്കും അഭിനന്ദനങ്ങളുമായി എത്തിയത്.

dulquer-nivin

ടീമംഗങ്ങള്‍ക്കൊപ്പം കിരീടത്തില്‍ മുത്തമിട്ട് നില്‍ക്കുന്ന ലയണല്‍ മെസിയുടെ ചിത്രമാണ് മിക്കവരും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേര് 'ലയണല്‍ അര്‍ജന്റീന ആര്‍ മെസി', ഇന്ന് അവനൊപ്പമായിരുന്നു ഏയ്ഞ്ചല്‍ എന്ന ക്യാപ്ഷനിലാണ് കുഞ്ചാക്കോ ബോബന്‌റെ പോസ്റ്റ് വന്നത്. മെസിയും എയ്ഞ്ചല്‍ ഡി മരിയയും കെട്ടിപിടിച്ചുനില്‍ക്കുന്ന ചിത്രവും ചാക്കോച്ചന്‍ പങ്കുവെച്ചു.

നടി മൗനി റോയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

Mohanlal appreciates amazing drawing by fan KP rohit

അര്‍ജന്‌റീന ടീമിന്‌റെ ചിത്രം പോസ്റ്റ് ചെയ്ത് 'നീലവാനച്ചോലയില്‍' എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്. 'കാത്തിരിപ്പിന് വിരാമം, മെസിക്കും അര്‍ജന്‌റീനയ്ക്കും ആശംസകള്‍, എന്ത് മല്‍സരമായിരുന്നു അത്' എന്ന് നിവിന്‍ പോളിയും കുറിച്ചു. മെസി കപ്പ് പിടിച്ചുനില്‍ക്കുന്ന ചിത്രവുമായി ദുല്‍ഖര്‍ സല്‍മാനും സന്തോഷം പങ്കിട്ടു. 'അഭിനന്ദനങ്ങള്‍ ലിയോ, നിങ്ങള്‍ ശരിക്കും അര്‍ഹിക്കുന്നു' എന്നാണ് ജയസൂര്യ കുറിച്ചത്. 'ദതാണ്, മാറക്കാന ഡണ്‍, ഇനി ഖത്തര്‍' എന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന ഫൈനലിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി തുടങ്ങിയവരും കഴിഞ്ഞ ദിവസം എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X