ആര്യ നായകനാകുന്ന ചിത്രത്തില്‍ മിയ

By Aswathi

മലയാളിത്തിലിപ്പോള്‍ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ മുന്‍ നിരയിലുണ്ട് മിയ ജോര്‍ജ്. ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം ചേട്ടായി എന്ന ചിത്രത്തിലൂടെ ക്ലിക്കായി ഇപ്പോള്‍ മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് വരെ വന്ന് നില്‍ക്കുന്നു. മലയാളത്തില്‍ കാലുറപ്പിച്ച മിയാ ജോര്‍ജും മറ്റ് നായികമാരെ പോലെ തന്നെ ഇനി പോകുന്നത് തമിഴകത്തേക്കാണ്.

ആര്യ നായകനാകുന്ന അമരകാവ്യം എന്ന ചിത്രത്തിലൂടെയാണ് മിയ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ആര്യയുടെ സഹോദരന്റെ നായികയായ പ്ലസ് ടു കാരിയുടെ വേഷമാണ് മിയയ്ക്ക്.

ഒരു സ്മാള്‍ ഫാമിലിയിലൂടെ സിനിമയിലേക്ക്

മിയ ജോര്‍ജിനും അതേ വഴി!

രാജ സേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ 2010ലായിരുന്നു മിയയുടെ അരങ്ങേറ്റം. പിന്നീട് ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, നവാഗതര്‍ക്ക് സ്വാഗതം എന്നീ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു

ചേട്ടായീസിലൂടെ മുന്‍ നിരയിലേക്ക്

മിയ ജോര്‍ജിനും അതേ വഴി!

ഷാജോണ്‍ കൈരളി സംവിധാനം ചെയ്ത ചേട്ടായീസിലൂടെയാണ് മിയ മുന്‍ നിരയിലേക്ക് എത്തിയത്. ബിജുമേനോന്റെ ഭാര്യ വേഷമായ മെര്‍ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ലാല്‍ സുരേഷ് കൃഷ്ണ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍

മോഹന്‍ലാലിനൊപ്പം റെഡ് വൈനില്‍

മിയ ജോര്‍ജിനും അതേ വഴി!

റെഡ് വൈന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതായിരുന്നു മറ്റൊരു ടേര്‍ണിങ് പോയിന്റ്. സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈനില്‍ ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിത്.

മെമ്മറീസിലൂടെ പൃഥ്വി ചിത്രത്തില്‍

മിയ ജോര്‍ജിനും അതേ വഴി!

ജിത്തു ജോസഫിന്റെ 2013ലെ ഹിറ്റുകളിലൊന്നായി മെമ്മറീസിലും മിയയ്ക്ക് ഒരു പ്രധാന വേഷം കിട്ടി. പൃഥ്വിരജും മേഘ്‌ന രാജും നായികാ നായകന്മാരായ ചിത്രത്തില്‍ മിയയുടെ അഭിനയവും നോട്ട്‌ചെയ്യപ്പെട്ടു.

വിശുദ്ധനിലൂടെ വീണ്ടും ഭാഗ്യം

മിയ ജോര്‍ജിനും അതേ വഴി!

വൈശാഖ് സംവിധാനത്തിലുറങ്ങിയ വിശുദ്ധനാണ് 2013ലെ മിയയുടെ മറ്റൊരു ഹിറ്റ്. കുഞ്ചാക്കോ ബോബന്റെ നായികയായെത്തിയ ചിത്രത്തിലെ അഭിനയം പ്രത്യേകം അഭിനന്ദനത്തിന് അര്‍ഹിക്കുന്നു

സലാം കാശ്മീരില്‍ എത്തിനില്‍ക്കുന്നു

മിയ ജോര്‍ജിനും അതേ വഴി!

ഒടുവിലിപ്പോള്‍ മിയയുടേതായി റിലീസ് ചെയ്ത ചിത്രം സലാം കാശ്മീരാണ്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയും ജയറാമുമാണ് നായക വേഷങ്ങള്‍ ചെയ്തത്

വീണ്ടും ഫ്രോഡീലൂടെ മോഹന്‍ലാലിനൊപ്പം

മിയ ജോര്‍ജിനും അതേ വഴി!

റെഡ് വൈനിന് ശേഷം വീണ്ടും മിയയ്ക്ക് ലഭിച്ച മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ഫ്രോഡ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പണിപ്പുരയിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X