»   » ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

By Soorya Chandran
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഒരുപാട് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സിനമാ വസന്തം. ഓഗസ്റ്റില്‍ പ്രിയ താരങ്ങളുടെ ഒരുപിടി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങി നില്‍ക്കുന്നത്.

  മെഗാസ്റ്റാര്‍ മമ്മൂട്ടി, മകല്‍ ദുല്‍ക്കര്‍ സല്‍മാന്‍, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്, ഫഹദ് ഫാസില്‍, ബിജുമേനോന്‍ തുടങ്ങി മുന്‍നിര നായകരുടെ ചിത്രങ്ങളെല്ലാം ആഗസ്റ്റിനെ കൊഴുപ്പിക്കാനെത്തും.

  നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മെമ്മറീസ്, കളിമണ്ണ്, ഒളിപ്പോര്, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, അരികില്‍ ഒരാള്‍, മുഖംമൂടികള്‍, കുഞ്ഞനന്തന്റെ കട, കഥവീട്, നാടോടി മന്നന്‍ തുടങ്ങിയവയാണ് ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന സിനികള്‍.

  മലയാളത്തിന്റെ സ്വകാര്യ അഭിമാനമായ മോഹന്‍ലാലിന് ആഗസ്റ്റില്‍ ഒറ്റ സിനിമ പോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. ഓണത്തിനും ലാല്‍ സിനിമയില്ല. തമിഴിലും കന്നഡയിലുമായി രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ ലാല്‍.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  ദുല്‍ക്കര്‍ സല്‍മാന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തോടെയാകും ആഗസറ്റിലെ സിനിമാവസന്തം തുടങ്ങുക. ദുല്‍ക്കറിനൊപ്പം സണ്ണി വെയ്‌നും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് സംവിധാനം. രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന് നാഗലാന്‍ഡിലേക്ക് ബൈക്ക് യാത്ര നടത്തുന്നതാണ് സിനിമയുടെ പ്രമേയം. ഒരു പക്ഷേ മലയാളത്തിന്റെ ആദ്യ റോഡ് ട്രിപ് മൂവി കൂടിയാകും ഇത്.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  പൃഥ്വിരാജ് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന സിനിമയാണ് മെമ്മറീസ്. മേഘ്‌ന രാജ് ആണ് നായിക. സാം അലക്‌സ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  ഇമ്മാന്വലിന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.കുഞ്ചാക്കോ ബോബനും നമിതയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുട്ടനാട്ടിലെ ചില സാമൂഹ്യ പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ സിനിമയാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. ജര്‍മനിയില്‍ നഴ്‌സ് ആയ ഭാര്യക്കൊപ്പം താമസിക്കുന്ന വിദേശ മലയാളിയുടെ വേഷമാണ് മമ്മൂട്ടിക്ക് ഈ സിനിമയില്‍.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  ഷൂട്ടിങ് സമയത്ത് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ബ്ലസ്സി ചിത്രം കളിമണ്ണും ഈ ആഗസ്റ്റില്‍ തീയ്യറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശ്വേത മാനോന്റെ പ്രസവം ചിത്രീകരിച്ചതാണ് സിനിമയെ വിവാദത്തിലേക്ക് വലിച്ചിട്ടത്.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  യൂത്ത് ഐക്കണ്‍ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് ഒളിപ്പോര്. ഒരു ബ്ലോഗ് ആക്റ്റിവിസ്റ്റ് ആയിട്ടാണ് ഫഹദ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ആഗസ്റ്റ് 23 നാണ് റിലീസ്.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  ഇന്ദ്രജിത്ത്, നിവിന്‍ പോളി, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് അരികില്‍ ഒരാള്‍. കൊച്ചിയ്‌ല# ജീവിതം ആസ്വദിക്കുന്ന അഞ്ച് പേരുടെ കഥയാണ് അരികില്‍ ഒരാള്‍ പറയുന്നത്.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  ആഗസ്റ്റില്‍ മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് കുഞ്ഞനന്തന്റെ കഥ. സലീം അഹമ്മദ് ആണ് സംവിധായകന്‍. റസൂല്‍ പൂക്കുട്ടിയുടെ സിംക്രണൈസ്ഡ് സൗണ്ട് റെക്കോര്‍ഡിങ് മികവ് ഈ സിനിമയിലൂടെ മലയാളികള്‍ക്ക് അനുഭവിക്കാം.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബഷീര്‍, തകഴി, എം.ടി, മാധവിക്കുട്ടി എന്നിവരുടെ കഥകള്‍ കോര്‍ത്തിണക്കിക്കൊണ്ട് സോഹന്‍ലാല്‍ ഒരുക്കുന്ന സിനിമയാണ് കഥവീട്.

  ആഗസ്റ്റ്...മലയാളികളുടെ സിനിമാക്കാലം

  ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ ചിത്രമാണ് നാടോടി മന്നന്‍. വിജി തമ്പിയാണ് സംവിധാനം. മൈഥിലി, അനന്യ, അര്‍ച്ചന കവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

  English summary
  After a long period, Malayalam industry is going to witness a handful of good films in the month of August. Ramzan month will see the procession of big releases and it will surely be a feast for all the film lovers.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more