മലയാള സിനിമയിലെ ബ്ലോഗെഴുത്തുകാര്‍

By Lakshmi

മലയാളത്തിലെ താരങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ സജീവമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മൈക്രോ ബ്ലോഗിങ് സൈറ്റുകളിലുമെന്നപോലെ ബ്ലോഗെഴുത്തിലും പലരും മുന്നിലാണ്. മിക്കവര്‍ക്കും സ്വന്തമായി ഔദ്യോഗിക വെബ്‌സൈറ്റുകളുണ്ട്.

സാമൂഹികയും രാഷ്ട്രീയവും കലാപരവുമായ വിഷയങ്ങളില്‍ എല്ലാവരും കൃത്യമായി പ്രതികരിക്കുകയും അവരവരുടേതായ കാഴ്ചപ്പാടുകള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നു. സിനിമ എന്ന വിഷയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവരല്ല താരങ്ങള്‍ പലരും. സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം എല്ലാ വിഷയങ്ങളോടും കൃത്യമായി പ്രതികരിക്കുന്നവരാണ്. ഒപ്പം സ്വന്തം ചിത്രങ്ങളുടെ വിശേഷങ്ങളും ഇവര്‍പങ്കെവെയ്ക്കുന്നു.

മലയാളത്തില്‍ സജീവമായി ബ്ലോഗെഴുതുന്ന താരങ്ങളും ഇപ്പോള്‍ എണ്ണത്തില്‍ കൂടുതലാണ്. മോഹന്‍ലാലാണ് ഈ പതിവ് തുടങ്ങിവച്ചത്. ഇപ്പോള്‍ മറ്റ് പല താരങ്ങളും ഈ പാതയിലാണ്.

മോഹന്‍ലാലിന്റെ ബ്ലോഗ്

മലയാള സിനിമയിലെ ബ്ലോഗെഴുത്തുകാര്‍

ദി കംപ്ലീറ്റ് ആക്ടര്‍ എന്നാണ് മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പേര്. കൃത്യമായ ഇടവേളകളില്‍ ബ്ലോഗ് പോസ്റ്റുകളിടന്നയാളാണ് ലാല്‍. സാമൂഹികവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മിക്കപ്പോഴും ലാലിന്റെ ബ്ലോഗുകള്‍ക്ക് വിഷയമാകാറുള്ളത്. തിരക്കിനിടയിലും തിരഞ്ഞെടുപ്പിനോടും സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളോടുമെല്ലാം പ്രതികരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു. ലാലിന്റെ ബ്ലോഗുകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിയ്ക്കാറുള്ളത് ഓരോ പോസ്റ്റുകളും വലിയ വാര്‍ത്തയായി മാറാറുണ്ട്. സ്വന്തം കൈപ്പടയില്‍ എഴുതിയ കടലാസ് സ്‌കാന്‍ ചെയ്ത് പോസ്റ്റ് ചെയ്യുകയാണ് ലാല്‍ ചെയ്യുന്നത്. അടുത്തിടെ ലാലിന്റെ പോസ്റ്റുകളെല്ലാം ചേര്‍ത്തൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപര്‍ണ ഗോപിനാഥ്

മലയാള സിനിമയിലെ ബ്ലോഗെഴുത്തുകാര്‍

മലയാളത്തിലെ ബുദ്ധിജീവി നടിയെന്ന പേര് നേടിക്കഴിഞ്ഞ താരമാണ് അപര്‍ണ ഗോപിനാഥ്. കട്ടിമേക്കപ്പോ വെച്ചുകെട്ടലുകളോയില്ലാതെ ഒട്ടുമിക്ക ചിത്രങ്ങളിലും സ്വതസിദ്ധമായ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന അപര്‍ണയും ബ്ലോഗിങ്ങില്‍ തല്‍പ്പരയാണ്. തന്റെ ചിത്രങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പുരസ്‌കാരങ്ങള്‍, റിവ്യൂകള്‍ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് അപര്‍ണ ഇടാറുള്ളത്. മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഏക നടിയാണ് അപര്‍ണ.

ലാല്‍ ജോസ്

മലയാള സിനിമയിലെ ബ്ലോഗെഴുത്തുകാര്‍

സംവിധായകന്‍ ലാല്‍ ജോസും ഓണ്‍ലൈനില്‍ സജീവമായ സാന്നിധ്യമാണ്. ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം ലാല്‍ ജോസിന്റെ സാന്നിധ്യമുണ്ട്. പൊതുവേ തന്റെ ചിത്രങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ലാല്‍ ജോസ് ഇടാറുള്ളത്. മലയാളത്തിനൊപ്പം ഇംഗ്ലീഷിലും ലാല്‍ ജോസ് പോസ്റ്റുകളിടുന്നുണ്ട്. ഫോട്ടോകള്‍, പോസ്റ്ററുകള്‍, ലാല്‍ ജോസ് സംവിധാനം ചെയ്തിട്ടുള്ള പരസ്യചിത്രങ്ങള്‍ എന്നിവയും ബ്ലോഗില്‍ കാണാം.

ബാലചന്ദ്രമേനോന്‍

മലയാള സിനിമയിലെ ബ്ലോഗെഴുത്തുകാര്‍

മുതിര്‍ന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും ഓണ്‍ലൈനില്‍ സജീവമാണ്. ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ഇതരവിഷയങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ എന്നിവയാണ് പ്രധാനമായും ബാലചന്ദ്രമേനോന്റെ ബ്ലോഗിന് വിഷയമാകുന്നത്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കോളെജ് മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വന്തം കഥകളും മറ്റും മേനോന്‍ ബ്ലോഗിലിട്ടിട്ടുണ്ട്. കുട്ടിക്കാലത്തെ ചിത്രങ്ങള്‍, സിനിമാ പോസ്റ്ററുകള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം മേനോന്റെ ബ്ലോഗിലുണ്ട്.

വിനീത് ശ്രീനിവാസന്‍

മലയാള സിനിമയിലെ ബ്ലോഗെഴുത്തുകാര്‍

യുവാതരാം വിനീത് ശ്രീനിവാസനും ബ്ലോഗിങ്ങില്‍ താല്‍പര്യമുള്ളയാളാണ്. കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിനീത് ബ്ലോഗിന് വിഷയമാക്കുന്നത്. സൗഹൃദങ്ങള്‍, പുതിയ പ്രൊജക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹം ബ്ലോഗിന് വിഷയമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X