ആടുന്നു പാടുന്നു.. സെല്‍ഫി എടുക്കുന്നു.. ഒന്നാണ് നമ്മള്‍ ഷോയിലെ റിഹേഴ്‌സല്‍ ക്യാംപ് ചിത്രങ്ങള്‍ കാണൂ
വിവാദങ്ങളും വിമര്‍ശനങ്ങളും വാര്‍ത്തകളും ഗോസിപ്പുകളുമെല്ലാം മറന്ന് അമ്മയുടെ അംഗങ്ങളെല്ലാം ഒരിക്കല്‍ കൂടെ ഒന്നിക്കുകയാണ്. ഏഷ്യനെറ്റ് ചാനലും അമ്മ അംഗങ്ങളും ചേര്‍ന്നൊരുക്കുന്ന ഒന്നാണ് നമ്മള്‍ എന്ന പരിപാടി കാണാന്‍ കാത്തിരിയ്ക്കുകയാണ് ആരാധക ലക്ഷങ്ങളും.
അബുദാബിയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം പങ്കെടുക്കുന്നുണ്ട്. പരിപാടിയ്ക്കായി ആഴ്ചകള്‍ക്ക് മുന്‍പേ താരങ്ങള്‍ തയ്യാറെടുക്കുകയാണ്. അതിന്റെ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ലാലിന്റെ പ്രകടനം
മോഹന്‍ലാലിന്റെ പാട്ടും ഡാന്‍സുമൊക്കെ ഉണ്ട്. ഏറ്റവും സജീവം മോഹന്‍ലാല്‍ ആണെന്നാണ് കേട്ടത്. ലാലിന്റെ പ്രകടനമാണ് പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഹണിറോസ്
അമ്മയുടെ ഷോകളിലെല്ലാം വളരെ സജീവമാണ് ഹണി റോസ്. ഒന്നാണ് നമ്മള്‍ ഷോയിലും ഹണി റോസുണ്ട്. റിഹേഴ്‌സല്‍ ക്യാപില്‍ നിന്ന് എടുത്ത ചിത്രത്തില്‍ പിന്നില്‍ മനോജ് കെ ജയന്‍, ജയറാം, സിദ്ദിഖ് എന്നിവരെയും കാണാം.

വിശ്രമവേളയോ
മഞ്ജു വാര്യരുടെ ഡാന്‍സും റിമി ടോമിയുടെ ഡാന്‍സോടുകൂടിയ പാട്ടും ഷോയിലുണ്ട്. മഞ്ജുവിനും റിമി ടോമിയ്ക്കുമൊപ്പം മണിയന്‍ പിള്ള രാജുവും ഉണ്ണി ശിവപാലും റിഹേഴ്‌സല്‍ ക്യാപില്‍.

കോമഡി സ്‌കിറ്റ്
തമാശകള്‍ നിറഞ്ഞ സ്‌കിറ്റുകളും ഷോയിലുണ്ട്. അജു വര്‍ഗ്ഗീസും ശ്വേത മേനോനും അവതരിപ്പിയ്ക്കുന്ന സ്‌കിറ്റില്‍ നിന്ന് ഒരു ചിത്രം. അജുവിന്റെ വ്യത്യസ്ത ലുക്ക് ശ്രദ്ധേയമാണ്.

കൂട്ടപ്രാര്‍ത്ഥന
എല്ലാവരും കൂടിയൊരു കോമഡി സ്‌കിറ്റുമുണ്ട്. ജയറാം, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്ജ്, ഹരീഷ് കണ്ണന്‍, വിജയരാഘവന്‍ എന്നിവരവതരിപ്പിയ്ക്കുന്ന സ്‌കിറ്റില്‍ നിന്ന്

സെല്‍ഫി ടൈം
പരിപാടി എത്രത്തോളം രസകരമാണെന്ന് മനസ്സിലാവാന്‍ ഈ സെല്‍ഫി മതി. ഉണ്ണി ശിവപാല്‍, കലാഭവന്‍ ഷാജോണ്‍, വിനീത് ശ്രീനിവാസ്, ഇന്ദ്രന്‍സ്, നോബി, സുദീര്‍ കരമന എന്നിവര്‍ ചേര്‍ന്നൊരു സെല്‍ഫി.


Click it and Unblock the Notifications











