മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളത്തിലെ താരങ്ങള്‍ക്ക് കരുണാനിധിയെ കുറിച്ച് പറയാന്‍ ഒന്നേയുള്ളു..

തമിഴ്‌ലോകത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയാണ് കലൈഞ്ജര്‍ വിടവാങ്ങിയത്. തമിഴകത്തെ രാഷ്ട്രീയം മാത്രമല്ല സിനിമാ ലോകത്തിനും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. കരുണാനിധിയുടെ തൂലികയില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയും പാട്ടുകളും പിറന്നിട്ടുണ്ട്. 1947 ല്‍ രാജകുമാരി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയായിരുന്നു അദ്ദേഹം സിനിമാജീവിതം ആരംഭിച്ചത്.

തമിഴ്‌നാട്ടിലെ മുന്‍മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്നു എന്ന വിശേഷണം മാത്രമല്ല മലയാളികള്‍ക്കും അദ്ദേഹം ആരെക്കൊയോ ആയിരുന്നു. കരുണാനിധിയുടെ മരണവാര്‍ത്ത കേരളക്കരയും വേദനയോടെയായിരുന്നു ഉള്‍ക്കൊണ്ടത്. മലയാള സിനിമാ മേഖലയില്‍ നിന്നും നിരവധി പേരായിരുന്നു കരുണനിധിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കിയിരുന്നത്.

കരുണാനിധിയ്ക്കുള്ള ആദാരഞ്ജലി

കരുണാനിധിയ്ക്കുള്ള ആദാരഞ്ജലി

രാഷ്ട്രീയത്തിന് പുറമെ സിനിമ, നാടകം, കവിത, പ്രസംഗം പത്രപ്രവര്‍ത്തനം എന്നിങ്ങനെ നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു കരുണാനിധി. മലയാളത്തില്‍ നിന്നും പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, എന്നിവരും സംവിധായകന്മാരുമെല്ലാം കരുണാനിധിയ്ക്ക് ആദാരഞ്ജലിയുമായി എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയുള്ള കുറിപ്പുകള്‍ ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു.

മമ്മൂട്ടിയുടെ വാക്കുകള്‍

ഒരു യുഗത്തിന്റെ അവസാനത്തോടെ ഒരിക്കലും നികത്താനാവാത്ത നഷ്ടമാണുണ്ടയത്. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, മികച്ച നേതാവ്, വിപ്ലവകാരി എല്ലാറ്റിനുമുപരി തമിഴിനെയും തമിഴ് മക്കളെയും സ്‌നേഹിച്ച അവര്‍ക്ക് വേണ്ടി നില കൊണ്ട നല്ല മനസിന്റെ ഉടമ. മണിരത്‌നത്തിന്റെ സിനിമയില്‍ കരുണനിധിയായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇന്ന് അതാണ് താന്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത്. സിനിമ, രാഷ്ട്രീയം, സാഹിത്യം എന്നിങ്ങനെ അദ്ദേഹവുമായി നടത്തിയ എല്ലാ കൂടികാഴ്ചകളും ഇന്ന് നനുത്തൊരു ഓര്‍മ്മയായിരിക്കുകയാണ്. ആ നഷ്ടത്തില്‍ തീവ്രമായി ദു:ഖിക്കുന്നു എന്നുമാണ് മമ്മൂട്ടി പറയുന്നത്.

മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

രാഷ്ട്രീയത്തിലും സിനിമയിലും ഒരുപാട് വലിയ സംഭാവനങ്ങള്‍ നല്‍കി ആദരിപ്പിക്കപ്പെടുന്ന വ്യക്തിയാണ് കരുണാനിധി. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ വളരെയധികം ജനപിന്തുണയുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കരുണാനിധിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായിട്ടും പറഞ്ഞാണ് മോഹന്‍ലാല്‍ ആദാരഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍

കരുണാനിധിയെ ഒരു യുഗം എന്നാണ് ദുല്‍ഖര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഒരു യുഗം തന്നെ അവസാനിച്ചിരിക്കുകയാണ്. ചെന്നൈയുടെയും തമിഴ്‌നാടിന്റെയും എല്ലാമെല്ലാം കലൈഞ്ജറായിരുന്നു. ഇവിടെ തമാസിച്ചിരുന്ന എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ നഷ്ടം മനസിലാവുമെന്നും ദുല്‍ഖര്‍ പറയുന്നു. ചെറുപ്പം മുതല്‍ ചെന്നൈയില്‍ പഠിച്ച് വളര്‍ന്ന ആളായിരുന്നു ദുല്‍ഖര്‍.

ജയറാം

പണ്ട് കരുണാനിധിയ്‌ക്കൊപ്പം ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ജയറാം അദ്ദേഹത്തിന് ആദാരഞ്ജലി അര്‍പ്പിച്ചിരുന്നത്. മഹാനായ നേതാവെന്നായിരുന്നു ജയറാം കരുണാനിധിയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നതായിട്ടും താരം പറയുന്നു.

നിവിന്‍ പോളി

കലൈഞ്ജര്‍ കരുണാനിധിയുടെ വേര്‍പാട് വളരെയധികം വേദനയോടെയാണ് കേട്ടത്. അദ്ദേഹമൊരു ശക്തനായ നേതാവായിരുന്നു. മികച്ചൊരു എഴുത്തുകാരനും സാധാരണക്കാരനായ മനുഷ്യനുമായിരുന്നു. നിങ്ങള്‍ തീരാനഷ്ടമാണെന്നും നിവിന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X