»   » നടന്മാര്‍ക്കൊപ്പം കളിക്കളത്തില്‍ സംവിധായകരും

നടന്മാര്‍ക്കൊപ്പം കളിക്കളത്തില്‍ സംവിധായകരും

Written By:
Subscribe to Filmibeat Malayalam
CCL
മോളിവുഡിലെ താരപ്പടയ്‌ക്കൊപ്പം സംവിധായകരും കളത്തിലിറങ്ങുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നടന്മാരുടെ സെലിബ്രറ്റി ക്രിക്കറ്റ് ടീമിന് പിന്നാലെ മലയാളത്തിലെ സംവിധായകരും ജോലിയ്ക്ക അവധി നല്‍കി ക്രിക്കറ്റ് കളിയ്ക്കാനുള്ള ഒരുക്കത്തിലാണ്. .

എം.എ. നിഷാദാണ് സംവിധായക ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. ദീപനാണ് വൈസ് ക്യാപ്റ്റന്‍. ആഷിക്ക് അബു, ദീപു കരുണാകരന്‍, അരുണ്‍ കുമാര്‍ അരവിന്ദ്, ലിജോ ജോസ് പല്ലിശ്ശേരി, ജോണി ആന്റണി, സുരേഷ് കൃഷ്ണന്‍, വിനോദ് വിജയന്‍, എന്നിവരാണ് ടീമിന്റെ പ്രധാന കളിക്കാര്‍. 15 അംഗ ടീമിലെ മറ്റുള്ളവര്‍ക്കായി അടുത്തു തന്നെ ഒരു സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ, ടീം മാനേജര്‍, കോച്ച്, കളിക്കാരുടെ ജഴ്‌സി, ടീമിന്റെ ലോഗോ എന്നീ കാര്യങ്ങളിലൊക്കെ വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നും നിഷാദ് പറഞ്ഞു.

ടീമിലേക്ക് ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞവര്‍ ഗ്രൗണ്ടിലും ജിമ്മിലും നിത്യേനയുള്ള ചിട്ടയായ വ്യായാമം ആരംഭിച്ചു കഴിഞ്ഞതായും ക്യാപ്റ്റന്‍ നിഷാദ് പറഞ്ഞു. ഈ വരുന്ന ഡിസംബറില്‍ ദുബായില്‍ വച്ചാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ സംവിധായക ടീം എതിരിടുന്നത് തെന്നിന്ത്യയിലെ മറ്റൊരു താര ടീമിനെയാണ്. പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ഈ ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നതെന്ന് നിഷാദ് പറഞ്ഞു.

English summary
After actors taking to cricket last year, it is now time for directors here to display their sporting talent. The industry is all set to witness filmmakers joining hands for cricket, with M A Nishad helming the team

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam