»   » 40 കഴിഞ്ഞവര്‍ക്ക് അവഗണന: രേവതി

40 കഴിഞ്ഞവര്‍ക്ക് അവഗണന: രേവതി

Posted By:
Subscribe to Filmibeat Malayalam
Revathy
രഞ്ജിത് ശങ്കറിന്റെ മോളിയാന്റി റോക്‌സ് എന്ന ചിത്രത്തില്‍ തന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടി രേവതി. എന്നാല്‍ നാല്‍പ്പത് കഴിഞ്ഞ സ്ത്രീകള്‍ക്ക് മലയാള സിനിമയില്‍ അര്‍ഹമായ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് നടിയുടെ പരാതി.

അമ്മ, ഭാര്യ തുടങ്ങിയ സാധാരണ റോളുകളാണ് എപ്പോഴും നാല്‍പ്പത് കഴിഞ്ഞവരെ തേടിയെത്തുന്നത്. ഇതിലപ്പുറം പലതും ചെയ്യാന്‍ ഈ നടിമാര്‍ക്ക് കഴിയും. എന്നാല്‍ അതിനുള്ള അവസരം മലയാളത്തില്‍ ലഭിക്കുന്നില്ല.

സിനിമ നായകന്‍, നായിക പ്രേമം എന്നീ വിഷയങ്ങളില്‍ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അതിലപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ ഇപ്പോള്‍ മലയാളത്തിലെ സംവിധായകന്‍ തയ്യാറാവുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എണ്‍പതുകളിലും മലയാള സിനിമയില്‍ ഇത്തരം ധീരമായ പരീക്ഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതിന് ശേഷം മലയാള സിനിമയ്ക്ക് എവിടെയോ ട്രാക്ക് തെറ്റി. ഹീറോയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന സിനിമകളെ കുറിച്ചേ ഒരു കാലത്ത് ചിന്തിക്കാനാവുമായിരുന്നുള്ളൂ. എന്നാല്‍ പതിയെ ഇത് മാറിവരുന്നുണ്ടെന്നത് നല്ല സൂചനയാണ്.

മോളിയാന്റി റോക്‌സ് എന്ന ചിത്രം താന്‍ ഏറെ ആസ്വദിച്ച് ചെയ്തതാണ്. തനിക്കിഷ്ടം തോന്നുന്ന തരത്തിലുള്ള റോളുകള്‍ തേടി വരുന്നിടത്തോളം കാലം സിനിമയില്‍ തുടരുമെന്നും നടി പറഞ്ഞു.

English summary
Revathy is visibly happy about the rave reviews she received for her performance in Ranjith Sankar's 'Molly Aunty Rocks'. The movie has completed 50 days and the actress shares that responses continue to pour in even now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam