»   » അമ്മ നടിമാരെ കാണാനില്ല

അമ്മ നടിമാരെ കാണാനില്ല

Posted By:
Subscribe to Filmibeat Malayalam

പുതിയ മലയാളസിനിമകള്‍ ചില കഥാപാത്രങ്ങളെ ഇല്ലാതാക്കുന്നുണ്ടോ? ഉണ്ടെന്നാണ് കുറഞ്ഞത് അമ്മ നടിമാരുടെയെങ്കിലും ഭാഷ്യം.

പുതിയ സിനിമകളില്‍ അച്ഛനും അമ്മയും അമ്മൂമമയും ഒന്നുമില്ല. നിലവിലുള്ള രീതികള്‍ക്കു വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയു ചെയ്യുന്ന കുറേ ചെറുപ്പക്കാരുടെ ജീവിതമാണ് ഇത്തരം സിനിമകള്‍ പറയുന്നത്. ഇതില്‍ അമ്മമാര്‍ക്ക് എവിടെ സ്ഥാനം?

പുതിയ സിനിമകളില്‍ അച്ഛനും അമ്മയും അമ്മൂമമയും ഒന്നുമില്ല. നിലവിലുള്ള രീതികള്‍ക്കു വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയു ചെയ്യുന്ന കുറേ
ചെറുപ്പക്കാരുടെ ജീവിതമാണ് ഇത്തരം സിനിമകള്‍ പറയുന്നത്. ഇതില്‍ അമ്മമാര്‍ക്ക് എവിടെ സ്ഥാനം?

മലയാളസിനിമ വര്‍ഷങ്ങളായി ആഘോഷിക്കുന്ന അമ്മ താരങ്ങള്‍ ഏറെയുണ്ടിവിടെ. അതില്‍ ഏറ്റവും പ്രബലയാണ് കവിയൂര്‍ പൊന്നമ്മ, സുകുമാരി,കെ.പി.എ.സി.ലളിത എന്നിവര്‍.

മോഹന്‍ലാലും തിലകനും കവിയൂര്‍ പൊന്നമ്മയും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ച ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിനു ശേഷം കവിയൂര്‍ പൊന്നമ്മയെ നല്ലൊരു അമ്മവേഷത്തില്‍ കണ്ടിട്ടില്ല.

നായിക നടിമാരെ അവഗണിയ്ക്കുന്നുവെന്ന ചീത്തപ്പേരുള്ള മലയാള സിനിമ ഇനി അമ്മമാരെ കൂടി ഇല്ലാതാക്കുമോ എന്നാണ് അറിയേണ്ടത്.

ന്യൂജനറേഷന്‍ ചിത്രങ്ങളിലൊന്നും അമ്മ നടിമാരെ കാണാനേയില്ല. ഇതോടെ ഇവരില്‍ ചിലര്‍ ടെലിവിഷന്‍ രംഗത്തേയ്ക്ക് ചുവടു മാറ്റിയിട്ടുണ്ട്.

ഒരു സമൂഹത്തിനും ഉപേക്ഷിക്കാനാവാത്ത ചില ബന്ധങ്ങളുണ്ട്. അത് കുടുംബത്തിനകത്താണ് പൂര്‍ണ്ണത തേടുന്നത്.അതിന്റെ ഏറ്റവും വലിയ സ്വരൂപമാണ് അമ്മ. അമ്മമാര്‍ക്കും അമ്മ നടിമാര്‍ക്കും കാലം ഒരിക്കലും വിലക്കുറവ് ഇടില്ല.അങ്ങിനെ സംഭവിച്ചാല്‍ അത് നേരായ ദിശാബോധത്തോടെയുള്ളതല്ല എന്നേ പറയാനാവൂ.

English summary
New generation movies is reigning in Malayala cinema these days and such stories are the immediate result of that innovative change

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam