ഷോപീസാകാന്‍ ഇഷ്ടമില്ലാത്ത സ്വാതി റെഡ്ഡി

By Lakshmi

തമിഴകത്തുനിന്നും തെലുങ്കില്‍ നിന്നും പല നടിമാരും മലയാളത്തില്‍ എത്താറുള്ളത് ഗ്ലാമര്‍ റോളുകളുമായിട്ടാണ്. മലയാളികളായ താരങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത റോളുകളിലേയ്ക്കാണ് അണിയറക്കാര്‍ അന്യഭാഷ നടിമാരെ തേടിപ്പോകാറുള്ളത്. വമ്പന്‍ പ്രതിഫലം തന്നെയാണ് ഗ്ലാമര്‍ പ്രദര്‍ശനത്തിനായി മലയാളത്തിലേയ്ക്ക് എത്തുമ്പോള്‍ പല അന്യഭാഷാ നടിമാര്‍ക്കും ആകര്‍ഷകമായി തോന്നാറുള്ളത്. അങ്ങനെ അല്ലാത്തവരും ചിലരുണ്ട് അന്യഭാഷനടിമാരുടെ കൂട്ടത്തില്‍, അതിലൊരാളാണ് സ്വാതി റെഡ്ഡി.

ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി മലയാളത്തില്‍ അരങ്ങേറ്റം നടത്തിയത്. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ ആവശ്യമേതുമില്ലാത്തൊരു റോളായിരുന്നു ആമേനിലേത്. അത് മനോഹരമാക്കാന്‍ സ്വാതിയ്ക്ക് കഴിയുകയും ചെയ്തു. ആദ്യ ചിത്രത്തിലൂടെ മലയാളത്തിലെ സിനിമാക്കാര്‍ക്ക് സ്വാതി കൊടുത്ത സന്ദേശം അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ക്ക് മാത്രമേ വിളിയ്ക്കാവൂ എന്നതുതന്നെയായിരുന്നു.

രണ്ടാമത്തെ ചിത്രമായ നോര്‍ത്ത് 24 കാതത്തിലും അഭിനയപ്രാധാന്യമുള്ള വേഷമാണ് സ്വാതിയ്ക്ക് ലഭിച്ചത്. രണ്ട് ചിത്രങ്ങള്‍കൊണ്ടുതന്നെ താന്‍ മലയാളവുമായി പ്രണയത്തിലായെന്ന് താരം പറയുന്നു.

ആശ്വാസമായി മലയാളം

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ ലഭിയ്ക്കുന്ന അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തനിയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് സ്വാതി പറയുന്നു.

മലയാളത്തിലും സെലക്ടീവ്

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

മലയാളത്തില്‍ ഒരു പാട് ഓഫറുകള്‍ വരുന്നുണ്ടെന്നും പക്ഷേ കഥയും കഥാപാത്രവും നോക്കിമാത്രമാണ് താന്‍ പുതിയ ചിത്രങ്ങള്‍ സ്വീകരിക്കുന്നതെന്നും സ്വാതി പറയുന്നു.

ആമേനിലെ ശോശന്ന

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

ആമേനിലെ ശോശന്നയെന്ന നാടന്‍ കഥാപാത്രം ശരിയ്ക്കും ഒരു വെല്ലുവിളിയായിരുന്നുവെന്നും അതിന് ഏറെ പ്രശംസകള്‍ ലഭിച്ചപ്പോഴാണ് മലയാളത്തില്‍ തുടരാമെന്ന് ആത്മവിശ്വാസം തോന്നിയതെന്നും താരം.

നോര്‍ത്ത് 24 കാതം

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

ആമേനില്‍ ഒരു നാടന്‍ ക്രിസ്ത്യാനിപ്പെണ്‍കുട്ടിയെയാണ് അവതരിപ്പിച്ചതെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ അല്‍പം മോഡേണായ എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്ന നാരായണിയെന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്.

മോസയിലെ കുതിരമീനുകള്‍

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

രാജീവ് പിള്ള ഒരുക്കുന്ന മോസയിലെ കുതിര മീനുകള്‍ എന്ന ചിത്രമാണ് സ്വാതിയുടെ മൂന്നാമത്തെ മലയാളചിത്രം. ആസിഫും സണ്ണി വെയ്‌നുമാണ് ചിത്രത്തിലെ നായകന്മാര്‍.

 ന്യൂജനറേഷന്‍ സിനിമയുടെ ആരാധിക

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

മലയാളത്തിലെ ന്യൂജനറേഷന്‍ തരംഗത്തിന്റെ ആരാധികയാണ് താനെന്ന് സ്വാതി പറയുന്നു. പുത്തന്‍ ചിത്രങ്ങള്‍ പലതും അതിമനോഹരമാണെന്നും സ്വാതി പറയുന്നു.

മലയാളത്തോട് ആരാധന

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

മലയാളം നവാഗതരായ കലാകാരന്മാരെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നതെന്നും എല്ലാവരും ഇവിടെ വളരാന്‍ കഴിയുന്നുണ്ടെന്നും താരം പറയുന്നു.

സീരിയലിലൂടെ തുടക്കം

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

മാ ടിവിയില്‍ സംപ്രേഷണം ചെയ്ത കളേഴ്‌സ് എന്ന ഷോയിലൂടെയാണ് സ്വാതി ആദ്യമായി വിനോദരംഗത്ത് എത്തുന്നത്.

ആദ്യമായി തെലുങ്കില്‍

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

2005ല്‍ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി സിനിമയിലെത്തിയത്.

സുബ്രഹ്മണ്യപുരം

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ സ്വാതി തമിഴില്‍ അരങ്ങേറ്റം നടത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് സ്വാതിയ്ക്ക് ഏറെ പ്രശംസകള്‍ലഭിച്ചിരുന്നു. ഒപ്പം പുരസ്‌കാരങ്ങളും

പിന്നണിഗായിക

മലയാളമൊരു ആശ്വാസമാണെന്ന് സ്വാതി

നല്ല അഭിനേത്രിയായ സ്വാതി മികച്ചൊരു ഗായിക കൂടിയാണ്. തെലുങ്കില്‍ മൂന്ന് ചിത്രങ്ങള്‍ക്കുവേണ്ടി സ്വാതി പിന്നണി പാടിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X