twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി നമിതയുടെയും വിനീത് ശ്രീനിവാസന്റെയും ബാംഗ്ലൂര്‍ ഡെയ്‌സ്

    By Aswathi
    |

    മലയാള സിനിമകള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയമുള്ള നാട് ബാംഗ്ലൂരാണെന്ന് തോന്നുന്നു. ഈ അടുത്തിടെ വരുന്ന സിനിമകളെല്ലാം ബാംഗ്ലൂരുമായി ചുറ്റിപ്പറ്റിയുള്ളതാണ്. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഇതാ മറ്റൊരു ചിത്രം കൂടെ ബാംഗ്ലൂര്‍ പശ്ചാത്തലമായി വരുന്നു.

    വിനീത് ശ്രീനിവാസന്റെ ശിഷ്യനായിരുന്ന അന്‍വര്‍ സിദ്ധിഖ് സംവിധാനം ചെയ്യുന്ന 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രമാണ് അടുത്തതായി ബാംഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്. നമിത പ്രമോദും വിനീത് ശ്രീനിവാസനുണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    vineeth-sreenivasan-namith-pramod

    ഒരു മ്യൂസിക്കല്‍ ലവ് സ്‌റ്റോറിയാണ് ചിത്രം. അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. തമിഴ്മലയാളം ആദ്യകാല നായിക ലക്ഷ്മി ഈ ചിത്രത്തിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചെത്തുന്നു.

    ഒരു ഇടവേളയ്ക്കു ശേഷമാണ് വിനീത് നായകനായി അഭിനയിക്കുന്നത്. ചാപ്പാ കുരിശിലായിരുന്നു ഒടുവില്‍ നായക വേഷം ചെയ്തത്. അതിനു ശേഷം ഓം ശാന്തി ഓശാനയില്‍ ഡോക്ടറുടെ വേഷം ചെയ്തിരുന്നു. സംവിധാനതിരക്കിലേക്കു നീങ്ങിയതോടെ വിനീത് അഭിനയത്തിന് ഇടവേള നല്‍കിയതിന് ശേഷം ആദ്യമായി തിരിച്ചുവരികയാണ്.

    വി കെ പ്രകാശിനും വിനീതിനും ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അന്‍വര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുുന്ന ചിത്രമാണിത്. ആര്‍ ജെ ഫിലിംസിനു വേണ്ടി ജെയ്‌സണ്‍ ഇളംകുളം ആണ് നിര്‍മാണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

    English summary
    It seems Mollywood is slowly falling in love with the serenity of Bangalore city. Even when other interior parts of Kerala continue to lure filmmakers in Mollywood, After Anjali Menon's Bangalore days, it is Anwar sadath who plans to helm his debut venture in the 'rocking city'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X