മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

By Aswathi

ആദ്യ ചിത്രത്തില്‍ മുഖക്കരുകളും പാടുകളും എണ്ണമയമുള്ള തലമുടിയൊക്കെയാണ് നടിമാര്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കഥാപാത്രത്തിനനുസരിച്ച് വിവിധ ഗെറ്റപ്പുകള്‍ സ്വീകരിക്കുമ്പോള്‍ അവരറിയാതെയോ അറിഞ്ഞു മാറ്റങ്ങള്‍ സംഭവിക്കുന്നു.

മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ സിനിമകളില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ഇത്തരം മേക്കോവര്‍ വേണമെന്നായിരിക്കുകയാണ് മറ്റ് ഇന്റസ്ട്രികളിലെന്ന പോലെ മലയാളത്തിലും. മലയാളത്തില്‍ മേക്കോവര്‍ നടത്തി പ്രത്യക്ഷപ്പെട്ട ചില നായികമാരെ കാണൂ

ഭാമ

മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

മലയാളത്തെക്കാള്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്കുള്ള നടിയാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തില്‍ കണ്ട ഭാമയും ഇപ്പോള്‍ കാണുന്ന ഭാമയും തമ്മിലുള്ള വ്യത്യാസം നോക്കൂ

ഭാവന

മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തുടക്കം. അന്നത്തെ ഭാവനയെയും ഇന്നത്തെ ഭാവനയെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പോലും കഴിയുന്നില്ല. വേഷങ്ങളുടെ മാറ്റം പോലെ തന്നെയായിരുന്നു ഭാവനയുടെ നേട്ടവും

രമ്യ നമ്പീശന്‍

മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

മലയാളത്തില്‍ മേക്കോവറിന് തുടക്കം കുറിച്ചത് രമ്യ നമ്പാശനാണെന്ന് തോന്നുന്നു. ചാപ്പാ കുരിശിന് മുമ്പും ശേഷവും എന്ന് പറയേണ്ടിവരും രമ്യയുടെ കാര്യത്തില്‍. ചാപ്പാ കുറിശിന് മുമ്പ് തമിഴിലും മലയാളത്തിലും ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രമ്യ ശ്രദ്ധിക്കപ്പെട്ടത് ചാപ്പക്കുരിശിലെ മേക്കോവറിന് ശേഷമാണ്.

മഞ്ജു വാര്യര്‍

മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് പോകും വരെ മഞ്ജുവില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. തിരിച്ചുവരവില്‍ മഞ്ജുവില്‍ പ്രത്യക്ഷമാകുന്ന മാറ്റം മാറിയ മലയാള സിനിമയുടെ കാഴ്ചപ്പാടിന്റെയും കൂടെയാണ്. നടിമാരുടെയും കാഴ്ചപ്പാടുകളുടെയും മാറ്റം.

കാവ്യമാധവന്‍

മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

മലയാളത്തിലെ ശാലീന സൗന്ദര്യത്തിന്റെ പ്രതിരൂപമായിരുന്നു കാവ്യ( ഇപ്പോള്‍ അല്ല എന്നല്ല). കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിന് വേണ്ടി മുടി വെട്ടിയതിന് ശേഷമാണ് കാവ്യയില്‍ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയത്. കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് കാവ്യയും. അതാണ് ഈ മാറ്റത്തിന്റെ അര്‍ത്ഥം.

മീരനന്ദന്‍

മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്റെ തുടക്കം. ഭാമയെ പോലെ തന്നെ തെന്നിന്ത്യയില്‍ ഒത്തിരി അവസരങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ മീരയുടെ രൂപത്തിലും കോലത്തിലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

നവ്യനായര്‍

മേക്കോവറില്‍ മാറിയ മലയാള നടിമാര്‍

ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തുടക്കം. അഭിനയത്തിന്റെ ഓരോ ഘട്ടത്തിലും മാറ്റങ്ങള്‍ പ്രകടമായെങ്കിലും വിവാഹത്തിന് ശേഷംമാണ് നവ്യ മേക്കോവര്‍ ചെയ്തത്. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ അത് പ്രകടമായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X