ഈ മാര്‍ച്ചില്‍ നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്ന സിനിമ ഏത്?

By Aswathi

2015 മൂന്നാം മാസത്തിലേക്ക് കടക്കുന്നു. തമിഴ് സിനിമകളുടെ കുത്തൊഴുക്കില്‍ മലയാളത്തില്‍ ഈ വര്‍ഷം റിലീസായ മിക്ക ചിത്രങ്ങളും ഒഴുകി പോയി. അതില്‍ പിടിച്ചു നിന്നത് പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യും മമ്മൂട്ടി നായകനായ ഫയര്‍മാനും മാത്രമാണ്. പ്രതീക്ഷയോടെ വന്ന മിലി, ഹരം പോലുള്ള സിനിമകള്‍ക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞു ചിത്രങ്ങളുടെ വരവും പോക്കുമൊന്നും ആരും അറിഞ്ഞതുപോലുമില്ല.

malayalam-movies-march-release

മാര്‍ച്ച് മാസം തുടങ്ങി. വലിയ തമിഴ് ചിത്രങ്ങളോ ബോളിവുഡ് ചിത്രങ്ങളോ ഭീഷണിയായി മുന്നില്‍ കാണുന്നില്ല. അതേ സമയം പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിച്ച മലയാളത്തില്‍ ഒത്തിരി ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അതില്‍ മൂന്ന് ചിത്രങ്ങള്‍ ഈ മാര്‍ച്ചില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.

ennum-eppozhum

എന്നും എപ്പോഴും

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിയ്ക്കുന്ന എന്നും എപ്പോഴും തന്നെയാണ് അതില്‍ ആദ്യത്തേത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രം തിയേറ്ററില്‍ ഒരു മാജിയ്ക്ക് കാണിയ്ക്കുമെന്നു തന്നെ പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നു.

100-days-of-love

100 ഡെയ്‌സ് ഓഫ് ലവ്

ഉസ്താദ് ഹോട്ടലിന് ശേഷം നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും താരജോഡികളായെത്തുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. കമലിന്റെ മകന്‍ ജാനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് 100 ഡെയ്‌സ് ഓഫ് ലവ് തിയേറ്ററുകളിലെത്തുന്നത്. മാര്‍ച്ച് 20 ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ തിയ്യതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

oru-vadakkan-selfie

ഒരു വടക്കന്‍ സെല്‍ഫി

നിവിന്‍ പോളിയും മഞ്ജിമയും താരജോഡികളായെത്തുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവും മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തിലെ കുറിച്ചുള്ള പ്രതീക്ഷകളും ചെറുതൊന്നുമല്ല. ഹിറ്റുകള്‍ മാത്രം അടുത്തിടെ സമ്മാനിച്ച നിവിന്‍ പോളി നായകനാകുന്ന ചിത്രം, മഞ്ജിമ മോഹന്‍ ആദ്യമായി നായികയാകുന്ന ചിത്രം, വിനീത് ശ്രീനിവാസന്റെ തിരക്കഥ, വിനീത് ശ്രീനിവാസന്റെ ശിഷ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം, മറ്റൊരു തലശ്ശേരി പ്രണയം..അങ്ങനെ നീളുന്ന ആ പ്രതീക്ഷയുടെ ലീസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X